എൻ്റെ നന്ദന എൻ്റെ മനസ്സിൽ നിന്ന് ഒരിഞ്ച് ഇറങ്ങിയിട്ടില്ല- ചിത്ര

മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെഎസ് ചിത്ര. എന്നാൽ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുമ്പേ കൊഴിഞ്ഞ പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കരുന്നിനെ എട്ടാം വയസിൽ വിധി തട്ടി തെറിപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ മകളെ കുറിച്ച് ചിത്ര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ മാധ്യമത്തിന്റെ പ്രത്യേക പരിപാടിയിലാണ് മകളെ കുറിച്ച് ചിത്ര വാചാലയായത്. ചിത്രയുടെ വാക്കുകൾ ഇങ്ങനെ, .മകളുടെ മരണ ശേഷം അമ്പലങ്ങളിൽ പോകാനൊന്നും അങ്ങനെ തോന്നിയിരുന്നില്ല, പിന്നെയും ഇപ്പോഴാണ് പോകാനൊക്കെ ചെറുതായി തോന്നിത്തുടങ്ങിയത്. നമ്മൾ പ്രാർത്ഥിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല, എന്ത് വിധിച്ചിട്ടുണ്ടോ അത് നടക്കും എന്നാണ് ഇപ്പോൾ തിരിച്ചറിയുന്നത്. ഇപ്പോൾ അമ്പലത്തിലൊക്കെ ചെന്ന് കഴിഞ്ഞാൽ തന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും പ്രാർത്ഥിക്കാനില്ല. വെറുതെ തൊഴുതു നിൽക്കും. പണ്ടൊക്കെ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകുമായിരുന്നു. പക്ഷേ ഇപ്പോൾ എൻ്റെ മനസ് ശൂന്യമാണ്. വിധിച്ചതെന്താണോ അത് നടക്കട്ടെ എന്നാണ് പ്രാർത്ഥിക്കാറുള്ളത്. കഷ്ടപ്പെടുത്താതെയുള്ള ഒരു മരണം തരണേ എന്ന് മാത്രമാണ് പ്രാർത്ഥിക്കാറുള്ളത്.

ഏതു മുറിവിനെയും കാലം മായ്ക്കുമെന്നാണ് പറയാറ്, പക്ഷേ എനിക്കേറ്റ ആ മുറിവ് കാലം ഉണക്കുന്നില്ല, പക്ഷേ എൻ്റെ നന്ദൻ എൻ്റെ മനസ്സിൽ നിന്ന് ഒരിഞ്ച് ഇറങ്ങിയിട്ടില്ല. അവൾ പൂർണ്ണമായി സ്ട്രോങായി തന്നെ നിൽക്കുകയാണ്. പിന്നെ എല്ലാവരുടെയും കൂടെ ആ ഓളത്തിൽ അങ്ങ് പോവുകയാണ്. എല്ലാവർക്കും സന്തോഷം കൊടുക്കുന്ന സംഗീതം എന്ന പ്രൊഫഷനിൽ എന്നെ കൊണ്ട് വിട്ടതിനാണ് ദൈവത്തോട് ഏറ്റവും കൂടുതൽ നന്ദി പറയുന്നത്. അത് എനിക്കൊരു വലിയ ആശ്വാസം തന്നെയാണ്. എൻ്റെ നല്ലത് ആഗ്രഹിക്കുന്ന ഒരുപാട് പോരുണ്ട്.