ചിത്ര ചേച്ചി ഞങ്ങളുടെ ഹൃദയത്തിലാണ്, അവർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ നിങ്ങൾക്കറിയുമോ, കൗശിക് മേനോൻ

മലയാളികളുടെ പ്രീയപ്പെട്ട ഗായിക പത്മശ്രീ കെ എസ് ചിത്രയേ അപമാനിച്ചതിൽ പ്രതിഷേധിച്ച് പ്ലേബാക്ക് സിംഗർ കൗശിക് മേനോൻ. ചിത്ര ചേച്ചിയെ അപമാനിക്കാനായി ചില ബ്ലോ​ഗർമാർ മനപ്പൂർവ്വം നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയാണ് കൗശിക് മേനോൻ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. വീഡിയോ ചെയ്യുന്നതിനു മുന്നെ ചിത്ര ച്ചേച്ചിയെ ആലോചിക്കാമായിരുന്നു. ചിത്രചേച്ചി നമുക്ക് വീട്ടിലെ ഒരു അം​ഗത്തെപ്പോലെയാണ്.

വിജയശങ്കർ എന്ന വ്യക്തിയെ പേഴ്സണലായിട്ട് അറിയാത്തൊരാൾ വ്യൂസ് കിട്ടാനായി ഇങ്ങനെ ചെയ്യാതിരിക്കൂ.. ഈ വാർത്തകൾ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി അതിനാലാണ് ഈ ലൈവ് വീഡിയോ ഇപ്പോൾ ചെയ്യുന്നത്. മലയാളികൾക്കു വേണ്ടി ചിത്രച്ചേച്ചി ചെയ്ത കാര്യങ്ങൾക്ക് കണക്കില്ല… ചിത്രചേച്ചിക്കുവേണ്ടി എന്തിന് അപവാദമുണ്ടാക്കുന്നു, അവര് ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ നിങ്ങൾക്കറിയുമോ.. ചിത്ര ചേച്ചിക്ക് നിങ്ങളുടെ സിമ്പതി ആവശ്യമില്ല, ലീ​ഗൽ കാര്യങ്ങൾക്ക് വിജയശങ്കർ ചേട്ടൻ എന്ത് പിഴച്ചു, സിവിൽ കേസിൽ ഇടപെടാൻ നിങ്ങൾക്ക് ആരും അധികാരം തന്നു. കേരളത്തിൽ ബ്ലോ​ഗേഴ്സിന് ഒരു ലൈസൻസ് കൊണ്ടുവരണമെന്നും കൗശിക് പറയുന്നു.

അതേ സമയം വട്ടിയൂർക്കാവിലെ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത് കുപ്രചാരണമെന്ന് ഗായിക ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ. തനിക്കെതിരെ ആക്ഷേപം ഉയർത്തുന്ന പ്രമോദ് എന്നയാൾക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്ത വീടുകയറി ആക്രമണക്കേസ് ഒത്തുത്തീർക്കുന്നതിനുള്ള സമ്മർദതന്ത്രമാണ് നടക്കുന്നത്. തന്റെയും ചിത്രയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പ്രമോദിനും വിഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കും എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതിക്കാരിയായ സ്ത്രീയെ വീടു കയറി ആക്രമിച്ച കേസിലെ പ്രതിയായ പ്രമോദിനെതിരെ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്സിനെ ശാരീരികമായി അക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയും ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്ത കേസിലാണു പ്രമോദിനെ പ്രതി ചേർത്തിരിക്കുന്നത്. പട്ടികജാതിക്കാരിയായ യുവതിയെ ശാരീരിക കയ്യേറ്റം നടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്യുമെന്ന സാഹചര്യത്തിലാണ് പ്രമോദ് എന്നയാളും സ്ഥലത്തുള്ള ഒരു ഗുണ്ടയും ചേർന്ന് ആക്ഷേപങ്ങളുമായി വന്നിരിക്കുന്നതെന്നു വിജയ് ശങ്കർ പറഞ്ഞു.