കക്കലോട് കക്കല്‍, കെഎസ്ആര്‍ടിസി പോലെ ഇത്ര വരുമാനമുള്ള സ്ഥാപനം ലോകത്തില്ല; ബിജു പ്രഭാകര്‍ നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റൂ

കെഎസ്ആര്‍ടിസി ഭൂ സ്വത്ത് പട്ടികള്‍ക്ക് കയറിക്കിടക്കാനും സാമൂഹ്യ വിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുമുള്ള കേന്ദ്രമാകുന്നു എന്നതിന് ഉത്തമ ഉദാഹരണമായി കൊട്ടാരക്കരയിലെ ബസ് ഷെല്‍ട്ടര്‍. സെന്റിന് 25 ലക്ഷം മുതല്‍ ഒരു കോടി വരെ ലഭിക്കാവുന്ന കണ്ണായ സ്ഥലത്താണ് അനാഥമായി ഈ ബസ് ഷെല്‍ട്ടര്‍ കിടക്കുന്നത് എന്നത് വാസ്തവം. ഇതിനോട് ചേര്‍ന്ന് ആറ് സെന്റ് സ്ഥലമാണ് വെറുതെ നശിപ്പിക്കാന്‍ കെഎസ്ആര്‍ടിസി വാങ്ങി വെച്ചിരിക്കുന്നത്.

100 കോടി പോയെന്നും പറഞ്ഞ് ബിജു പ്രഭാകരന്‍ എന്ന ഐഎസ്സുകാരന്‍ കെഎസ്ആര്‍ടസിയുടെ സിഎംഡി ബഹുമാനപ്പെട്ട മന്ത്രി ആന്റണി രാജുവിനെ കാണുകയും 2013 മുതല്‍ ഇതുവരെ കെഎസ്ആര്‍ടിസില്‍ മോഷണം പോയെന്നും പറഞ്ഞ് അടുത്തിടെ രംഗത്ത് വന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. അന്വേഷണം വേണമെന്ന് പറയുന്നത് വെറും പ്രഹസനം മാത്രം. കാര്യമതൊന്നുമല്ല. 2000 തൊട്ട് 2020 വരെ കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വിറ്റ പണം, മൂത്രപ്പുരയുടെ വാടകകള്‍, സ്റ്റാളുകളുടെ വരുമാനം എല്ലാം ഇതിലുണ്ട്. അതൊക്കെ ഇപ്പോ കാണാനില്ല.

കേരളത്തിലെ ആദ്യ ഗതാഗത മന്ത്രിയായിരുന്ന ടിവി തോമസ് മുതല്‍ ഇപ്പോഴത്തെ ഗതാഗത മന്ത്രി ആന്റണി രാജു വരെയുള്ള മന്ത്രിമാര്‍, ജയറാം പടിക്കല്‍, സെന്‍കുമാര്‍ തുടങ്ങി ഇപ്പോഴുള്ള ബിജു പ്രഭാകര്‍ വരെ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് വന്നവര്‍ കഴിവുള്ളവരാണ്. കെഎസ്ആര്‍ടിസിയുടെ പരസ്യ വരുമാനം, ടിക്കറ്റിന്റെ വരുമാനം, കോടിക്കണക്കിന് ആസ്തിയുള്ള സ്വത്തുക്കള്‍. എന്നിട്ടും നഷ്ടത്തിലാണെന്നും ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നും ഡിസല്‍, പെട്രോള്‍ കാണാനില്ലെന്നുമുള്ള ദാരിദ്ര്യം പറച്ചില്‍ പിന്നെയും.

ഇത്രയും ലാഭത്തില്‍ ആകേണ്ട ഒരു വിഭാഗം എങ്ങനെ നഷ്ടത്തിലാകുന്നു. കെഎസ്ആര്‍ടിസിയെ കക്കുകയും മുക്കുകയും ചെയ്യുന്നത് ആരാണ്. സര്‍ക്കാരിന്റെ ഈ സ്വത്ത് നമ്മുടെ സ്വത്താണ്. നമ്മള്‍ നികുതി കൊടുക്കുന്ന നമുക്ക് അവകാശപ്പെട്ട നമ്മുടെ സ്വത്ത് ആണ് നശിച്ചു കൊണ്ടിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ ഒരു തുണ്ട് ഭൂമിയും പണവും നഷ്ടപ്പെടുത്താതിരിക്കേണ്ട നമ്മുടെ കൂടി കടമയാണ്. കെഎസ്ആര്‍ടിസിയുടെ ആനചിഹ്നം നമ്മുടെ അഭിമാനമാണ്. എന്നാല്‍ ഈ മലയാളികളുടെ സ്വകാര്യ അഹങ്കാരം അന്യാധീനപ്പെടുകയാണ്. പ്രതികരിക്കണം. ബിജു പ്രഭാകരനെ പോലെയുള്ളവര്‍ മനപൂര്‍വം ഇത് നശിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ സ്വത്താണ്. നിങ്ങള്‍ക്ക് തലയില്‍ മൂളയുള്ളത് കൊണ്ടാണ് ഐഎഎസ് പാസായത്. നിങ്ങളുടെ അക്കാദമിക് ബ്രില്യന്‍സ് ഇവിടെയാണ് ബിജു പ്രഭാകറേ തെളിയിക്കേണ്ടത്.