ബാലഭ്‌സ്‌കറിന്റെ മരണത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ വാദങ്ങള്‍ പൊളിഞ്ഞു, എല്ലാം പച്ചക്കള്ളം

ബാലഭാസ്‌കറിന്റെ മരണത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ സി അജിയുടെ മൊഴി വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അജിയുടെ വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. അപകട സമയം അജി പള്ളിപ്പുറത്തെ പരിസരത്ത് പോലുമില്ലെന്നാണ് കെ എസ് ആര്‍ ടി സി വ്യക്തമാക്കുന്നത്. എന്തിനാണ് അജി ഇത്തരത്തില്‍ ഇല്ലാ കഥകള്‍ പറഞ്ഞ് കേസ് വഴിതിരിച്ച് വിടാന്‍ ശ്രമിച്ചത് ചില ബന്ധങ്ങളെ തുടര്‍ന്നാണെന്നുള്ള സംശയം ഇപ്പോള്‍ ബലപ്പെടുകയാണ്. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബാലഭാസ്‌കറിന്റേത് അപകടമരണം എന്ന വിധത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്. അതേ സമയം അജി ഇപ്പോള്‍ യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ ഡ്രൈവര്‍ ജോലിയില്‍ പ്രവേശിച്ചതും ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ അജിയുടെ വാദങ്ങള്‍ എല്ലാം പൊളിഞ്ഞിരിക്കുകയാണ്. അജി അപകട സമയത്ത് പള്ളിപ്പുറത്ത് എത്തിയിട്ടില്ലെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കി. വാഹനം ഓടിച്ചത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ എന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. ബാലഭാസ്‌കര്‍ അപകടത്തില്‍ പെട്ട സമയം താന്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു എന്നായിരുന്നു അജി പറഞ്ഞിരുന്നത്. ഈ അവകാശ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ വാഹനത്തിന് തൊട്ട് പിറകില്‍ താന്‍ ഓടിച്ച കെ എസ് ആര്‍ ടി സി ബസ് ആണ് ഉണ്ടായിരുന്നത് എന്ന് അജി പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വിവരാവകാശ രേഖയില്‍ അപകട സമയത്ത് അജി ഓടിച്ചിരുന്ന ബസ് ആറ്റിങ്ങള്‍ കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡില്‍ പോലും എത്തിയിരുന്നില്ലെന്നാണ് കെ എസ് ആര്‍ ടി സി വ്യക്തമാക്കുന്നത്. ബസിന്റെ ഷെഡ്യൂള്‍ സമയം പുലര്‍ച്ചെ 4.10 ആയിരുന്നു. അപകടം നടന്നത് 4.15നും.

4.10ന് ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡില്‍ എത്താത്ത ബസ് ഒരു കാരണവശാലും അപകടം നടന്ന സമയത്ത് പള്ളിപ്പുറത്ത് എത്തില്ലെന്ന് വ്യക്തമാണ്. അതേസമയം താന്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ആണ് ബസ് ഓടിച്ചതെന്ന് അജി പറയുമ്പോള്‍ സ്പീഡ് ഗവേർണ്ണർ ഘടിപ്പിച്ച  ഈ ബസിന് പരമാവധി 60 കിലോമീറ്ററിന് അപ്പുറം സഞ്ചരിക്കാന്‍ ആകില്ലെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കുന്നു.അവിടെയും അജി എന്ന ആളുടെ അവകാശ വാദം തകരുന്നു. ഈ വ്യാജ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ആയിരുന്നു മുമ്പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ബാലഭാസ്കറുടെ മരണം സാധാരണ അപകടം എന്ന രീതിയിൽ എഴുതി തള്ളിയത്. അജിക്ക് ഇങ്ങിനെ ഒക്കെ പറയാൻ ആരാണ് പണം നൽകിയത്. എജിയെ ചുറ്റിപറ്റി സ്വർണ്ണ കാറ്റത്ത് സംഘം തന്നെയായിരുന്നു. അത് തെളിയിക്കുന്നതാണ് കെ എസ്  ആർ ടി സി ജോലി ഉപേക്ഷിച്ച് യു.എ  ഇ യിൽ സർക്കാർ ജോലി കിട്ടിയത്.

യു.എ ഇ കോൺസുലേറ്റിൽ അജിയേ പരിചയപ്പെടുത്തിയതും അവിടുത്തേ സ്ഥിരം സന്ദർശകനായതിനും പിന്നിൽ സ്വപ്ന സുരേഷും സരിതും അടങ്ങിയ സംഘം ആയിരുന്നു എന്നും വിവരങ്ങൾ പുറത്ത് വരികയാണ്‌. അതായത് ബാലഭാസ്കർ കേസിൽ അവസാനമായി തെളിയുന്ന പ്രതിപട്ടികയിൽ വരിക സ്വപ്നയും, സരിത്തും, ശിവശങ്കരനും അടങ്ങിയ സംഘം ആയിരിക്കുമോ എന്നും ചോദ്യങ്ങൾ ഉയരുന്നു.

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച ബസ് എങ്ങനെ 80കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും എന്ന സംശയം നേരത്തെ തന്നെ ഉയര്‍ന്നതാണ്. അതേസമയം ബസില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത നാല് യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും കെ എസ് ആര്‍ ടി സി വിവരാവകാശ രേഖയില്‍ പറയുന്നു. അപകട സമയം വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയാണ് എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് അജി. എന്നാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അജിയുടെ മൊഴികള്‍ സംശയത്തിനിടയാക്കുന്നത്.