കെഎസ്ആര്‍ടിസി ശമ്പളം വൈകല്‍; സിഎംഡിക്ക് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി

കൊച്ചി. കെഎസ്ആര്‍ടിസിയില്‍ ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ സിഎംഡിയെ വിമര്‍ശിച്ച് ഹൈക്കോടതി. ശമ്പളം ജീവനക്കാര്‍ക്ക് അനിശ്ചിതമായി വൈകിയാല്‍ സിഎംഡിക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഹൈക്കോടതി പറഞ്ഞു.

ജീവനക്കാര്‍ക്ക് ശമ്പളം ഈ മാസം 10ന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. ശമ്പളം ഇനിയും വൈകിയാല്‍ സിഎംഡിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ബലപ്പെടുത്തുവാനുള്ള പ്രവര്‍ത്തികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിന് ആവശ്യമായ ചിലവ് കെടിഡിഎഫ്‌സി വഹിക്കും. ഇത് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.