അടിച്ച് പൂസായി വണ്ടി ഓടിച്ച 2 ഡ്രൈവർമാർക്ക് കൂടി KSRTC യിൽ സസ്‌പെൻഷൻ

തിരുവനന്തപുരം . കെഎസ്ആര്‍ടിസിയില്‍ അടിച്ച് പൂസായി വണ്ടി ഓടിക്കുന്ന ഡ്രൈവർമാരുടെ എണ്ണം കൂടി കൂടി വരുന്നു. മദ്യപിച്ച് KSRTC ബസ്സ് ഓടിച്ചതിന് രണ്ടു ഡ്രൈവർമാർക്ക് കൂടി സസ്പെൻഷൻ. അഞ്ച് ജീവനക്കാര്‍ക്ക് എതിരെയാണ് ബുധനാഴ്ച KSRTC അച്ചടക്ക നടപടി എടുത്തത്.

മദ്യപിച്ച് സര്‍വീസ് നടത്തിയ രണ്ട് ഡ്രൈവര്‍മാരെയും, അമിത വേഗതയില്‍ അപകടമുണ്ടാക്കിയ ഒരു ഡ്രൈവറെയും ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടറെയും KSRTC സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ആഴ്ച അഞ്ച് ജീവനക്കാര്‍ക്ക് എതിരെ കെഎസ്ആര്‍ടിസി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. മദ്യപിച്ചു ബസ് ഓടിച്ച മൂന്ന് ഡ്രൈവര്‍മാരെയാണ് പോയ ആഴ്ച സസ്‌പെന്‍ഡ് ചെയ്തത്. മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.