പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. നാടക ലോകത്തു നിന്നുമാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. നിരവധി സിനിമകളില്‍ വേഷമിട്ടു. കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം തിളങ്ങിയത്.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു, അനിയന്‍ബാവ ചേട്ടന്‍ബാവ എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍. നടനായിട്ടും തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയില്‍ ചെറിയ കട നടത്തിയിരുന്നു.

1995ല്‍ അഗ്രജന്‍ എന്ന ചിത്രത്തിലൂടെയാണ് കെടിഎസ് പെരുന്ന അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് അങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹാസ്യ കഥാപാത്രങ്ങളായിരുന്നു കൂടുതലും അദ്ദേഹത്തെ തേടി എത്തിയിരുന്നത്.