ഡി ഫോര്‍ ഡാന്‍സ് എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡാന്‍സറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. ഉടന്‍ പണം എന്ന പരിപാടിയില്‍ അവതാരകനായും കുക്കു എത്തുന്നുണ്ട്. ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റര്‍ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടില്‍ കയറ്റുമോ തുടങ്ങിയ സംശയങ്ങള്‍ ചോദിച്ച് നിരവധി പേര് രംഗത്ത് എത്തിയിരുന്നു. ഇവര്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
ഇപ്പോളിതാ ഇവരുടെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ജീവ, അപര്‍ണ, ലിജോ തുടങ്ങിയവര്‍ക്കൊപ്പമാണ് കുക്കുവും ദീപയും മൂന്നാര്‍ റിസോര്‍ട്ടില്‍ എത്തിത്. കുറേ കാലത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് ഉള്ള ഒരു മാറ്റമാണ് ഈ രണ്ട് ദിവസത്തെ ട്രിപ്പ് എന്ന് തുടക്കത്തിലെ കുക്കുവും ദീപയും പറഞ്ഞിരുന്നു. പുതിയ ഡാന്‍സ് സ്റ്റുഡിയോ നവീകരിച്ചതിന്റെയും, ക്ലാസ് തുടങ്ങിയതിന്റെയും ഒക്കെ തിരക്കിലായിരുന്നു കുറേ മാസങ്ങളായി കുക്കുവും ദീപയും. അതില്‍ നിന്ന് എല്ലാം ഒന്നു ഫ്രീ ആയ ശേഷമാണ് ട്രിപ്പ് പ്ലാന്‍ ചെയ്തത്.
മൂന്നാറില്‍ തങ്ങള്‍ താമസിച്ച റൂമിലെ കാഴ്ച ആദ്യം പങ്കുവച്ച വീഡിയോയില്‍ ഇരുവരും പങ്കുവച്ചിരുന്നു. ലക്ഷ്വറി വില്ലയിലാണ് ടീം താമസിച്ചത്. അവിടെ സ്റ്റാര്‍ട്ടിങ് തന്നെ ഇരുപതിനായിരം രൂപയാണ്. കുക്കുവും ദീപയും ഒക്കെ താമസിച്ച റൂമിന് മുപ്പതിനായിരം രൂപയാണ് പെര് ഡേ റെന്റ്. എന്നാല്‍ ഇതേ റിസോര്‍ട്ടില്‍ ദിവസം അന്പതിനായിരവും ഒരു ലക്ഷവും വാടകയുള്ള റൂമുണ്ട്. ആ റൂമിലെ കാഴ്ചകള്‍ ഡികെ ടെയില്‍സിന്റെ വീഡിയോയില്‍ പങ്കുവച്ചു.
ഒരു ലക്ഷ്വറി ഹണിമൂണിന് എല്ലാം വരാന്‍ പറ്റിയ റൂമുകളാണ് ഒരു ലക്ഷത്തിന്റേത്. ഇത്രയും പൈസ കൊടുത്ത് അവധി ആഘോഷിക്കുന്നവര്‍ ഉണ്ടാവുമോ എന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടാവും, എന്നാല്‍ ഉണ്ട്. നിസ്സാരം ഒരു വാച്ചിന് പോലും ലക്ഷങ്ങള്‍ കൊടുക്കുമ്പോള്‍ ഒരു അവധി ആഘോഷം അത്രയും ലക്ഷ്വറി ആക്കിക്കൂടെ. ഉള്ളവര്‍ ചെയ്യട്ടെ, അതിനെ വിമര്‍ശിക്കാന്‍ പാടില്ല എന്നാണ് കുക്കു പറയുന്നത്. എന്തായാലും അന്‍പതിനായിരത്തിന്റെയും ഒരു ലക്ഷത്തിന്റെയും റൂം ഡികെ ടെയില്‍സിന്റെ വീഡിയോയില്‍ കാണിച്ചു.