വരന്‍ താലികെട്ടാന്‍ ഒരുങ്ങുവേ വധു അലമുറയിട്ട് കരഞ്ഞതിന് പിന്നില്‍ അമ്മാവന്റെ മരണത്തിലുള്ള ഷോക്ക്

വരന്‍ താലികെട്ടാന്‍ സമ്മതിക്കുമ്പോള്‍ അലമുറയിട്ട് കരയുന്ന വധുവിന്റെ വീഡിയോയാണ് ഫെയ്സ്ബുക്കിലും വാട്സപ്പിലൂടെയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലായിരുന്നു. വീഡിയോ പ്രചരിച്ചത് ദമ്പതികളെ അവഹേളിക്കുന്ന വിധത്തിലായിരുന്നു. എന്നാല്‍ വീഡിയോക്കു പന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍.എന്നാല്‍ വീഡിയോക്കു പന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍.

പത്തനംതിട്ട ജില്ലയിലെ കുമ്പ സ്വദേശിയുടെ വിവാഹ ദൃശ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പന്തളത്തു വച്ചായിരുന്നു കല്യാണം. നേരത്തെ നിശ്ചയിച്ചു ഉറപ്പിച്ചതു പ്രകാരമാണ് വിവാഹം നടന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മാവന്‍ ആക്‌സ്മികമായി മരിച്ചു. മരണം ആ കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. അതുകൊണ്ടാണ് കല്യാണദിവസം വധു വേദിയില്‍ വെച്ച് അസ്വസ്ഥയായതും അലമുറയിട്ടു കരഞ്ഞതും. മാമാ.. മാമാ എന്നു വിളിച്ചുകൊണ്ടായിരുന്നു പെണ്‍കുട്ടി കരഞ്ഞതെന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. ഈ സംഭവം നടന്ന് പത്ത് മിനിറ്റ് കഴിഞ്ഞ് ഇവര്‍ തമ്മിലുള്ള ഭംഗിയായി നടക്കുകയും ചെയ്തു. ഇവര്‍ സന്തോഷത്തെ കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോള്‍. അമ്മാവന്റെ മരണം ഉണ്ടാക്കിയ ഷോക്കില്‍ നിന്നും പെണ്‍കുട്ടി പൂര്‍ണമായും റിക്കവര്‍ ആകുകയും ചെയ്തിട്ടുണ്ട്.

അതേസമയം കല്യാണത്തിന് വന്ന ആരോ ഒരാള്‍ ഈ വീഡിയോ കഴിഞ്ഞ ദിവസം വീണ്ടും ഷെയര്‍ ചെയ്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണം. വീഡിയോ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുമ്‌ബോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ദമ്ബതികള്‍. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ജീവിത സഖിയെ ഒപ്പം ചേര്‍ത്തു മുന്നോട്ടു പോകാനാണ് യുവാവ് ഒരുങ്ങുന്നത്.

പുറത്തുവന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കിയവര്‍ ഈ വീഡിയോ പ്രചരിപ്പിക്കരുത് എന്നാണ് ഈവര്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. വീഡിയോ പ്രചരിപ്പിച്ച ദമ്പതികളുടെ പരാതിയില്‍ ഒരാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ദമ്പതികളുമായി അടുപ്പമുള്ള ആളാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പന്തളത്ത് നടന്ന മറ്റൊരു വിവാഹ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വരന്‍ താലികെട്ടാന്‍ ഒരുങ്ങുമ്പോള്‍ വധു താലി തട്ടിത്തെറിപ്പിച്ച് നിലത്തെറിയുന്ന വധുവിന്റെ വീഡിയോയാണ് പ്രചരിച്ചത്. ഈ സമയം വധുവിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പിന്നീട് വരന്‍ മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അതിലും വലുത് എന്ന വിധത്തില്‍ കല്യാണ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. വീഡിയോക്ക് പിന്നിലെ വസ്തുത മനസ്ലിലാക്കിയതോടെ പലരും ഖേദം പ്രകടിപ്പിച്ചു കൊണ്ടു രംഗത്തുവന്നു. ഫേസ്ബുക്കില്‍ അടക്കം ഷെയര്‍ ചെയ്തവര്‍ അത് ഡിലീറ്റ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. മുന്നും പിന്നും നോക്കാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം ഷെയര്‍ ചെയ്യുന്ന മലയാളുടെ പ്രകൃതമാണ് ഇവിടെയും വില്ലനായത്.

വിവാഹത്തിന് താല്‍പ്പര്യമില്ലാത്തതു കൊണ്ടു പെണ്‍കുട്ടി മനപ്പൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു എന്ന വിധത്തിലായിരുന്നു പ്രചരണങ്ങള്‍. പെണ്‍കുട്ടി അലമുറയിട്ടു കയറുമ്‌ബോഴും താലികെട്ടാന്‍ ഒരുങ്ങിയ വരനെതിരെയും വന്നും നിരവധി കമന്റുകള്‍. ടിക് ടോക്കിന് വേണ്ടി ചെയ്തതാണോ എന്നു പോലും ചോദ്യങ്ങള്‍ ഉയര്‍ന്നു. പെണ്‍കുട്ടി അലമുറയിട്ടു കയറുമ്‌ബോഴും താലികെട്ടാന്‍ ഒരുങ്ങിയ വരനെതിരെയും വന്നും നിരവധി കമന്റുകള്‍. ടിക് ടോക്കിന് വേണ്ടി ചെയ്തതാണോ എന്നു പോലും ചോദ്യങ്ങള്‍ ഉയര്‍ന്നു.