നിങ്ങള്‍ കണ്ടത് അവസാന ഭാഗം മാത്രം; കഥ ഇതല്ല, കുറിപ്പുമായി ദൃക്‌സാക്ഷി

പെരുമ്പാവൂര്‍: റോങ് സൈഡിലൂടെയെത്തിയ കെഎസ്ആര്‍ടിസിയെ ചങ്കുറപ്പോടെ തടഞ്ഞ സ്‌കൂട്ടര്‍ യാത്രികയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്തുവന്നാലും മാറില്ലെന്ന മട്ടില്‍ യുവതി നിന്നപ്പോള്‍ ബസ് ഡ്രൈവര്‍ വാഹനം ഒതുക്കി മാറിപോവുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ യുവതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയപ്പോള്‍ ചില ഇടങ്ങളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ദൃക്‌സാക്ഷി എഴുതിയതെന്ന പേരില്‍ ഒരു കത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കുമളി കെഎസ്ആര്‍ടിസി. ‘ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാന്‍ നടക്കുന്ന മഹത് വ്യക്തികള്‍ (സോഷ്യല്‍ മീഡിയയിലെ കോമാളികള്‍) ഇതൊന്ന് വായിക്കണം. നിങ്ങള്‍ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം.’ എന്നു പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ KSRTC സ്റ്റാന്റിനു സമീപം ഒരു യുവതി KSRTC ബസിനു വട്ടം വെച്ചോണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ ? ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാന്‍ നടക്കുന്ന മഹത് വ്യക്തികള്‍ (സോഷ്യല്‍ മീഡിയയിലെ കോമാളികള്‍) ഇതൊന്ന് വായിക്കണം. നിങ്ങള്‍ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം.

സംഭവം നടന്നത് പെരുമ്പാവൂര്‍ – വട്ടക്കാട്ടുപടി (old Muvattupuzha) റോഡില്‍ ആണ്. KSRTC ഓട്ടോ സ്റ്റാന്റിനു പുറകില്‍ ഉള്ള മുസ്ലീം പള്ളിയുടെ മുന്നില്‍ സ്‌കൂള്‍ കുട്ടികളെ ഇറക്കുന്നതിനായി ഒരു സ്‌കൂള്‍ ബസ് നിറുത്തിയിരുന്നു. സ്‌കൂള്‍ ബസിനു പുറകില്‍ കഥയിലെ വില്ലനായ (എന്റെ കാഴ്ചപ്പാടില്‍ നായകനായ) KSRTC ബസ് വന്നു നിന്നു. ചെറിയ കുട്ടികള്‍ ഇറങ്ങാന്‍ സമയം കൂടുതല്‍ എടുക്കും എന്നതുകൊണ്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍ സിഗ്‌നല്‍ കൊടുത്തതു കൊണ്ടാണ് KSRTC ബസ് സ്‌കൂള്‍ ബസിനെ ഓവര്‍ ടേക്ക് ചെയ്യാനായി വന്നത്. പകുതിക്ക് മുകളില്‍ സ്‌കൂള്‍ ബസിനെ മറി കടന്ന KSRTC ബസിന്റെ മുന്നിലാണ് ഈ അഭ്യാസപ്രകടനം. ഇതിനിടയില്‍ സ്‌കൂള്‍ ബസ് ഇടതു വശത്തുകൂടെ കടന്നുപോവുകയും ചെയ്തു. ഒരിക്കലും ആ KSRTC ബസ് ഓവര്‍ സ്പീഡില്‍ അല്ലായിരുന്നു. ഏതൊരു വാഹനവും മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്തു കയറി വരുമ്പോള്‍ എതിരെ വരുന്ന ശരാശരി മല്ലൂ ഡ്രൈവേഴ്‌സ് സ്വയം സ്പീഡോന്നു കൂട്ടി വെച്ചു കൊടുക്കും. Cheap complex. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത് എന്നൊന്നും ഞാന്‍ പറയില്ല. യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം.

റോഡില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഇറച്ചിയില്‍ മണ്ണു പറ്റും.
ഈ സംഭവം നേരില്‍ കണ്ട ഒരാള്‍ പോലും ആ സ്ത്രീ ചെയ്തതിനെ പൂര്‍ണമായി അംഗീകരിക്കില്ല.
എല്ലാ KSRTC ഡ്രൈവേഴ്‌സും ചെയ്യുന്നത് ശരിയെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സംഭവത്തില്‍ ആ KSRTC ഡ്രൈവര്‍ മാന്യനാണ്. അ good driver. മാന്യമായി ജോലി ചെയ്ത ഒരാളെയാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ കരിവാരിത്തേച്ചത്. ഡ്രൈവറ് ചേട്ടന് ഫുള്‍ സപ്പോര്‍ട്ട്
എന്ന്, ദൃക്‌സാക്ഷി Ksrtc Auto stand Perumbavoor ക്രെഡിറ്റ്:shinz mathew ??