സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് അവസാന വാക്ക് ചാന്‍സലറുടേതാണ്, സര്‍ക്കാര്‍ പറയുന്നിടത്ത് ഒപ്പിടാന്‍ ഇരിക്കുന്നതല്ല ഗവര്‍ണര്‍; കുമ്മനം രാജശേഖരന്‍

സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് അവസാന വാക്ക് ചാന്‍സലറുടേതാണെന്നും സര്‍ക്കാര്‍ പറയുന്നിടത്ത് വെറുതെ ഒപ്പിടാന്‍ മാത്രമുള്ളതല്ല കേരളത്തിലെ ഗവര്‍ണറെന്നും കുമ്മനം രാജശേഖരന്‍. അക്കാര്യം സര്‍ക്കാര്‍ മറന്നുപോകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാപരമായി നല്‍കിയിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതിന്റെ പ്രതികരണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

ഒരു സംസ്ഥാനത്തെ ഗവര്‍ണറാണ് ആ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഗവര്‍ണര്‍. സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കീഴിലാണ് വരുന്നത്. ചാന്‍സലറെ നിയമിക്കുന്നത് ഗവര്‍ണറാണ്.

എന്നാല്‍ കേരളത്തില്‍ നടക്കുന്നത് ഗവര്‍ണര്‍ നിര്‍വഹിക്കേണ്ട ചുമതലയില്‍ സര്‍ക്കാര്‍ ഇടപെടുകയാണ്. ഗവര്‍ണര്‍ക്ക് മേല്‍ തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇതിലുള്ള പ്രതിഷേധമായിട്ടാണ് ചാന്‍ലസര്‍ സ്ഥാനം തിരികെ എടുക്കാന്‍ ആവശ്യപ്പെട്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.