ചുവന്ന കണ്ണൂർ കാവിയും അണിയുന്നു, പുഷ്പന്റെ സഹോദരൻ ബിജെപിയിൽ

കൂത്തുപറമ്പ് വെടിവയ്പ്പിൽ സി.പി.എമ്മിനു വേണ്ടി ഇന്നും ജിവിക്കുന്ന രക്തസാക്ഷിയായി തളർന്ന് കിടക്കുന്ന ചൊക്ളിയിലെ പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു.പുഷ്പന്റെ സഹോദരന്‍ പി.ശശിയാണ്‌ ബിജെപിയിൽ എത്തിയത്. കണ്ണൂർ രാഷ്ട്രീയത്തിൽ ബിജെപിയുടെ മുന്നേറ്റം തന്നെയാണിത്. കണ്ണൂർ ചുവന്നതല്ല എന്നും ഇനി കാവിയും കൂടി എന്നും ചരിത്രത്തേ സാക്ഷിയാക്കിയും സി.പി.എമ്മിനായും ഭരണത്തിനായും ചവിട്ട് പടികളായ രക്തസാക്ഷികളേ സാക്ഷിയായും ചില തിരുത്തലുകൾ നടക്കുകയാണ്‌.

ഞായറാഴ്ച്ച രാവിലെ തലശ്ശേരി ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു അംഗത്വം നൽകി സ്വീകരിച്ചു. കോയമ്പത്തൂരിൽ ബിസിനസുകാരനായ ശശി സിപിഎം അനുഭാവിയായിരുന്നു. 1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു[1] . ഈ സംഭവമാണ് കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. എം.വി രാഘവനെ വധിക്കാനായി ശ്രമിക്കവേ പോലീസ് എവ്ടിവയ്പ്പ് നടത്തി എന്നാണ്‌ കുറ്റപത്രത്തിൽ പറഞ്ഞത്. എം.വി രാഘവനെ അന്ന് 12 ലധികം തവണ സി.പി.എം വധിക്കാൻ ശ്രമിച്ചു എന്നും പറയുന്നു.കെ.കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവർ ആയിരുന്നു കൊലപ്പെട്ടത്. അന്നത്തേ സംഭവത്തിനു ശേഷം രാഘവൻ രക്ഷപെട്ടു എങ്കിലും രാഘവന്റെ മകനും റിപോർട്ടർ ചാനലിന്റെ ഉടമയും ആയ എം.വി നികേഷ് കുമാർ പിന്നീട് പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പാർട്ടിയിൽ തന്നെ ച്രുകയായിരുന്നു.അന്നത്തേ സംഭവത്തിൽ വെടിയേറ്റ് പുഷ്പൻ എന്നയാൾക്ക് പരിക്കേൽക്കുകയുണ്ടായി

സി.പി.എമ്മിന്റെ രക്തസാക്ഷി പുസ്തകത്തിലെ ഐതിഹാസികമായ കൂത്തുപറമ്പ് സമരത്തിന് കാല്‍നൂറ്റാണ്ടു തികയുമ്പോള്‍ തന്റെ പേരില്‍ നടക്കുന്ന കുപ്രചരണത്തിന് മറുപടിയുമായി ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പന്റെ സഹോദരനെ പോലും പാർട്ടിയിൽ നിർത്താൻ പറ്റാതെ വന്നിരിക്കുന്നു.