പാളത്തിലുണ്ടായിരുന്ന കരിങ്കല്ലിൽ തട്ടി, വേളി ടൂറിസ്റ്റ് വില്ലേജിലെ കുട്ടിത്തീവണ്ടി പാളംതെറ്റി, യാത്രക്കാർക്ക് പരിക്ക്

തിരുവനന്തപുരം : വേളി ടൂറീസ്റ്റ് വില്ലേജിലെ കുട്ടിത്തീവണ്ടി പാളം തെറ്റി ട്രാക്കിനുളളിൽ കുടുങ്ങി. റെയിൽ പാളത്തിലുണ്ടായിരുന്ന കരിങ്കല്ലിൽ തട്ടി യായിരുന്നു അപകടം ഉണ്ടായത്. തീവണ്ടി ഒരുവശത്തേക്ക് ചരിഞ്ഞെങ്കിലും മറഞ്ഞില്ല. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 48 പേരായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത്.

യാത്രക്കാരിൽ ചിലർക്ക് പരിക്കുണ്ട്. വില്ലേജിലെ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുമായി കടൽക്കരയിലുളള പൊഴിക്കര ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായതോടെ തീവണ്ടിയിൽ നിന്നും ചിലർ ഇറങ്ങിയോടി.

കടൽക്കര വരെയുളള ഭാഗത്തേക്ക് ഏകദേശം രണ്ടരക്കിലോമീറ്റർ ദൂരത്തിലാണ് റെയിൽപാളം നിർമിച്ചിട്ടുളളത്. അപകടത്തിന് പിന്നലെ സാങ്കേതിക സംഘമെത്തി പാളത്തിൽ നിന്ന് മാറി ട്രാക്കിൽ കുടുങ്ങിയ ചക്രത്തെ മാറ്റി സ്ഥാപിച്ചു. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരുന്നത് ഭാഗ്യമായി.