കാറിലിരുന്ന് ചുംബിച്ച മലയാളി കമിതാക്കൾക്ക് കുവൈറ്റിൽ ശിക്ഷ

കാമുകിയെ കാറിനകത്തുവെച്ച് ചുംബിച്ച മലയാളി കമിതാക്കൾക്ക് കുവൈറ്റിൽ ശിക്ഷ, എറണാകുളം സ്വദേശിക്കാണ്‌ നടപടി നേരിടേണ്ടി വന്നത്.. യുവാവും കാമുകിയും മലയാളികളാണ്‌. കുവൈറ്റിലെ സാല്മിയ പ്രദേശത്തേ ഒരു കാർപാർക്കിൽ ആയിരുന്നു സംഭവം. കാറിനുള്ളിൽ വയ്ച്ച് ഇരുവരും ചുംബിച്ചത് നിയമ വിരുദ്ധം എന്നായിരുന്നു കുവൈറ്റ് പോലീസിന്റെ വിശദീകരണം.

പുറത്ത് നിന്ന അറബികൾ ഇതിനേ ചോദ്യം ചെയ്യുകയും വീഡിയോ പകർത്തുകയും തുടർന്ന് വീഡിയോ ക്ളിപ്പുകൾ ഹവല്ലി പോലീസ് അധികൃതർക്ക് കൈമാറുകയും ആയിരുന്നു. പാർക്ക് ചെയ്ത് കാറിന്റെ മുൻ സീറ്റിൽ ആയിരുന്നു യുവാവ്. ചുംബന സമരം പോലും നമ്മുടെ നാട്ടിൽ പരസ്യമായി ഒരു അവകാശമായി നടത്തുമ്പോഴാണ്‌ അറബ് നാടുകളിൽ കാമുകിയും കാമുകനും ചുംമ്പിക്കുന്നത് കുറ്റകൃത്യം ആകുന്നത്. സ്വാതന്ത്ര്യത്തിന്റെയും വ്യക്തി പരമായ ഇഷ്ടാനിഷ്ടങ്ങളുടേയും കാര്യത്തിൽ ഇന്ത്യ എന്ന രാജ്യത്തിന്റെ പ്രാധാന്യവും നമുക്ക് തരുന്ന അവകാശങ്ങളുമത്രക്കും ഉണ്ട്.

ഇന്ത്യയിൽ നാം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതു പോലെ സോഷ്യൽ മീഡിയയും അഭിപ്രായ സ്വാതന്ത്ര്യവും ഉപയോഗിച്ചാൽ ഗൾഫ് രാജ്യങ്ങളിൽ എപ്പോൾ ജയിലിൽ ആയി എന്ന് ചോദിച്ചാൽ മതി. സോഷ്യൽ മീഡിയയിൽ എഴുതുന്ന കമന്റുകൾ പോലും നിയന്ത്രണ വിധേയമാണ്‌. എന്തായാലും നമ്മുടെ രാജ്യം നമുക്ക് നല്കുന്ന സ്വാതന്ത്ര്യത്തിൽ അതൃപ്തി പറയുന്നവരും കിട്ടുന്ന സ്വാതന്ത്ര്യം പോരാ എന്ന് പറയുന്നവരും ഒക്കെ ഇതെല്ലാം ശരിക്കും അറിയേണ്ടതും കേൾക്ക്ക്കേണ്ടതും ആണ്‌. ഇവിടെ ഏത് മതത്തേ വിമർശിച്ചാലും ആരും ജയിലിൽ ആകില്ല. പൗരന്മാർ സ്വകാര്യത അനുഭവിച്ചാൽ ആയത് കുറ്റകൃത്യം ആകില്ല. ഇപ്പോൾ കുവൈറ്റിൽ പരസ്പരം ചുമ്പിച്ച മലയാളി കാമുകീ കാമുകന്മാരേ പിഴ ചുമത്തി കുവൈറ്റിൽ നിന്നും നാടു കടത്താൻ തീരുമാനിച്ചിരിക്കുകയാണ്‌