സര്‍ക്കാര്‍ വെറുതേ ഉത്തരവിട്ടിട്ട് കാര്യമില്ല, ആര്‍ടിപിസിആര്‍ ടെസ്റ്റ് 500 രൂപക്ക് അസാധ്യമെന്ന് ലാബുടമകള്‍

തൃ​ശൂ​ര്‍: പ​രി​ശോ​ധാ കി​റ്റ് സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ നി​ര​ക്കി​ല്‍ ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് 500 രൂ​പ​യാ​ക്കി കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. ഉ​ത്ത​ര​വി​ട്ടെ​ന്ന​ത​ല്ലാ​തെ ലാ​ബു​ക​ള്‍​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ലു​ള്ള പ​രി​ശോ​ധ​നാ കി​റ്റു​ക​ള്‍ ഇ​തു​വ​രേ​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ലാ​ബു​ട​മ​ക​ള്‍ പ​റ​യു​ന്നു. കോ​വി​ഡ് ബാ​ധി​ത​നാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നു​ള്ള ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ളു​ടെ നി​ര​ക്ക് സ​ര്‍​ക്കാ​ര്‍ 500 രൂ​പ​യാ​ക്കി കു​റ​ച്ച​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ലാ​ബു​ക​ളും പ​രി​ശോ​ധ​ന​ത​ന്നെ നി​ര്‍​ത്തി​വ​ച്ചു.

പ​ഴ​യ നി​ര​ക്കാ​യ 1,700 രൂ​പ അ​ട​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ങ്കി​ല്‍ മാ​ത്രം ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്താ​മെ​ന്നാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടേ​യും ലാ​ബു​ക​ളു​ടേ​യും നി​ല​പാ​ട്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന 500 രൂ​പ​യ്ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ലാ​ബു​ട​മ​ക​ളു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​രി​ശോ​ധ​നാ കി​റ്റി​നു​ത​ന്നെ 400 രൂ​പ വി​ല​വ​രും. ലാ​ബു​ക​ളി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള യ​ന്ത്ര​സം​വി​ധാ​നം 20 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണു സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളി​ല്ല. ആ​ശു​പ​ത്രി​ക​ളി​ല്‍ ശേ​ഖ​രി​ക്കു​ന്ന സാ​ന്പി​ളു​ക​ള്‍ ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ള്ള ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ സൗ​ക​ര്യ​മു​ള്ള ലാ​ബു​ക​ളി​ല്‍ എ​ത്തി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

സാമ്പിളുകള്‍ ശേ​ഖ​രി​ക്കാ​നും അ​വ സു​ര​ക്ഷി​ത​മാ​യി ലാ​ബു​ക​ളി​ല്‍ എ​ത്തി​ക്കാ​നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ വി​ദ​ഗ്ധ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണം. സാ​ന്പി​ളി​ന്‍റെ ലാ​ബ് പ​രി​ശോ​ധ​ന​യും റി​സ്കു​ള്ള​തി​നാ​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം ന​ല്‍​കി​യാ​ണ് വി​ദ​ഗ്ധ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പോ​സി​റ്റീ​വാ​ണെ​ങ്കി​ല്‍ ഫ​ല​വും രോ​ഗി​യു​ടെ വി​ലാ​സ​വും മ​റ്റും അ​ത​തു ദി​വ​സം​ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ഈ ​ജോ​ലി​ക്കും വി​ദ്ഗ​ധ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച 500 രൂ​പ നി​ര​ക്കി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ റി​സ്കു​ള്ള ജോ​ലി ചെ​യ്യു​ന്ന വി​ദ​ഗ്ധ ജീ​വ​ന​ക്കാ​ര്‍​ക്കു പ്ര​തി​ഫ​ലം അ​ട​ക്ക​മു​ള്ള ചെ​ല​വു​ക​ള്‍​ക്കു ലാ​ബു​ട​മ​ക​ള്‍ വേ​റെ വ​ഴി ക​ണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്ന് മെ​ഡി​ക്ക​ല്‍ ലാ​ബ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പ​ഞ്ഞി​ക്കാ​ര​ന്‍ പ​റ​ഞ്ഞു. ഒ​റ്റ​യ്ക്കൊ​രു കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലാ​ബി​നു മാ​ത്ര​മേ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള അ​നു​മ​തി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഇ​ത​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യും ലാ​ബു​ക​ള്‍ ഭീ​മ​മാ​യ തു​ക ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തേ​സ​മ​യം, സാമ്പിളുകള്‍ ശേ​ഖ​രി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ള്‍​ക്കു ഭീ​മ​മാ​യ നി​ര​ക്കി​ലാ​ണ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ലാ​ബു​ക​ള്‍ ക​മ്മീ​ഷ​ന്‍ ന​ല്‍​കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. അ​തു ക​മ്മീ​ഷ​ന​ല്ല, സാ​ന്പി​ള്‍ ശേ​ഖ​രി​ച്ച്‌ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ര​ക്കാ​ണെ​ന്നാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ​യും ലാ​ബു​ക​ളു​ടേ​യും നി​ല​പാ​ട്. തു​ട​ക്ക​ത്തി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റി​ന് 2,700 രൂ​പ​യാ​ണ് ലാ​ബു​ക​ള്‍ ഈ​ടാ​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട​ത് 2,300 രൂ​പ​യും 1,700 രൂ​പ​യു​മാ​ക്കി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.