15കാരനുമായി ഒളിച്ചോടി 19കാരി ; ബലാത്സംഗത്തിനിരയാക്കിയെന്ന് തെളിഞ്ഞതോടെ യുവതിക്ക് പത്ത് വർഷം തടവ് ശിക്ഷ

ഇൻഡോർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി നാടുവിടുകയും ഒരുമിച്ച് താമസിക്കുന്നതിനിടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത 19കാരിയായ യുവതിക്ക് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇരയായ ആൺകുട്ടികളുമായി നാടുവിട്ട യുവതിയ്ക്ക് മദ്ധ്യപ്രദേശിലെ ഇൻഡോർ സെഷൻസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്.

19കാരി 15-കാരനുമായി നാടുവിട്ട് പോയതിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തുടർന്ന് ആൺകുട്ടിയെ കാണാനില്ലെന്ന് മാതാവ് പൊലീസിന് പരാതി നൽകി.അന്വേഷണത്തിൽ യുവതിയെയും 15കാരനെയും ഗുജറാത്തിൽ നിന്നാണ് പൊലീസ് കണ്ടെത്തി. ആൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവതിക്കെതിരെ പോക്‌സോ കേസെടുത്തു.

ജറാത്തിലേയ്ക്ക് കടന്ന യുവതി അവിടത്തെ ഒരു ഫാക്ടറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. അതിനോടൊപ്പം പല ദിവസങ്ങളിൽ യുവതി ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. ഗുജറാത്തിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് 15-കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇതിൽ നിന്നാണ് ആൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞത്.