ലൈവിനിടെ ബാങ്ക് വിളി, അവസാനിക്കും വരെ മിണ്ടാതിരുന്ന് ലക്ഷ്മി നക്ഷത്ര

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര.ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്.ഈ ഷോയിലൂടെ പ്രശ്തയായ ലക്ഷ്മിക്ക് പ്രോഗ്രാമോളം തന്നെ ആരാധകരുമുണ്ട്.സോഷ്യല്‍ മീഡിയകളിലും ലക്ഷ്മി നക്ഷത്ര സജീവമാണ്.പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും താരം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

അടുത്തിടെ വെറൈറ്റി മീഡിയയുടെ യൂട്യൂബ് ചാനലിന് വേണ്ടി ലൈവില്‍ ലക്ഷ്മി നക്ഷത്ര എത്തിയിരുന്നു.നിരവധി വിശേഷങ്ങളും മറ്റും പങ്കുവെച്ച താരം വീഡിയോയ്ക്ക് ഇടെ നടത്തിയ ഒരു പ്രവൃത്തിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.ആരാധകര്‍ താരത്തിന്റെ ഈ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു.ലൈവില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ സമീപത്തെ പള്ളിയില്‍ നിന്നും ബാങ്കുവിളിയുയരുകയും ബാങ്ക് വിളിച്ച് കഴിയും വരെ ലക്ഷ്മി നക്ഷത്ര ഒന്നും സംസാരിക്കാതെ ഇരിക്കുകയുമാണ് ചെയ്തത്.

ബാങ്ക് വിളിച്ച സമയം മിണ്ടാതിരുന്നതിന്റെ കാരണവും ലക്ഷ്മി നക്ഷത്ര വിശദീകരിച്ചു.’എന്റെ വീടിന്റെ തൊട്ടിപ്പുറത്ത് പള്ളിയാണ്.ഈ സമയത്ത് ലൈവില്‍ വരുമ്പോള്‍ ബാങ്കിന്റെ സമയമാണ്.നമുക്കെല്ലാം ഒരുപോലെയാണല്ലോ…അതുകൊണ്ടാണ് ബാങ്കായപ്പോ കുറച്ചു നേരത്തേക്ക് ബ്രേക്കെടുത്തത്.ലക്ഷ്മി വ്യക്തമാക്കി.