നടി ലക്ഷ്മി പ്രിയയുടെ പുസ്തകത്തിന്റെ പേര്‍ എഴുത്തുകാരന്‍ പി.വി ഷാജി മോഷ്ടിച്ചു

പ്രക്ഷകരുടെ ഇഷ്ട താരമാണ് ലക്ഷ്മിപ്രിയ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ്. ഇപ്പോഴിതാ വലിയൊരു സങ്കടം തുറന്ന് പറയുകയാണ് താരം. താന്‍ എഴുതിയ പുസ്തകത്തിന്റെ അതേ പേരില്‍ മറ്റൊരു എഴുത്തുകാരന്റെ പുസ്തകം പുറത്തിറങ്ങുന്നതിന്റെ വിഷമമാണ് താരം പറയുന്നത്. ‘കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല ‘ എന്ന പേരിലാണ് രണ്ട് പുസ്തകം ഇറങ്ങുന്നത്. ഇടത് എഴുത്തുകാരന്‍ പിവി ഷാജി കുമാറാണ് പുസ്തകത്തിന്റെ പേര് മോഷ്ടിച്ചതെന്ന് ലക്ഷ്മി പ്രിയ പറയുന്നു.

മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും തിരക്കഥാകൃത്തുമാണ് പി.വി. ഷാജികുമാർ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരവും ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല ‘എന്ന പേരില്‍ പുസ്തകം എഴുതാന്‍ തുടങ്ങിയത് 2018 ഒക്ടോബര്‍ മുതലാണ്. 304 പോജുകളാണ് പുസ്തകത്തിന് ഉള്ളത്. 53 അധ്യായങ്ങള്‍ എഴുതി. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ഞാന്‍ ഇതെഴുതിയത്. ഹൃദയം മുറിഞ്ഞ, ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികള്‍. അത് ഞാന്‍ അല്ലായിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ച എത്ര ഏത്ര സംഭവങ്ങള്‍. ഇനി ഒന്നും എഴുതുന്നില്ല എന്ന് തീരുമാനിച്ചപ്പോഴൊക്ക നിങ്ങള്‍ ഓരോരുത്തരും എന്നെ ശാസിച്ചിട്ടുണ്ട്. മുറിച്ചും ചേര്‍ത്തും ആ ശാസനയില്‍ വീണ്ടും ഒടുവില്‍ സൈകതം ബുക്‌സ് പ്രസാധനം ചെയ്ത പുസ്തകം 2019 നവംബര്‍ 7 നു ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ശ്രീ ശിഹാബുദ്ധീന്‍ പൊയ്തും കടവ് പ്രകാശനം ചെയ്യുകയും സിനിമ താരം അശ്വതി അത് ഏറ്റു വാങ്ങുകയും ചെയ്തു.

ഒരുപാട് പേരുടെ മികച്ച പ്രതികരണവും വായനാ അനുഭവവും എല്ലാം പങ്കുവച്ച. പുസ്തകം രണ്ടാം എഡിഷന്‍ പുറത്തിറങ്ങാന്‍ പോകുന്നു ആ സമയത്താണ് പി വി ഷാജികുമാര്‍ എന്ന എഴുത്തുകാരന്‍ ഇതേ പേരില്‍ അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറക്കുവാന്‍ പോകുന്നു എന്നറിയുന്നത്. മാത്യഭൂമിയാണ് ആ പുസ്തകം പബ്ലിഷ് ചെയ്യുന്നത്. വളരെയധികം വേദനയോടെയാണ് ആ വാര്‍ത്തയെ നോക്കി കണ്ടത്. ഇത് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ച പുസ്തകമാണ്. അതിനാല്‍തന്നെ മാതൃഭൂമിയിലും ക്ലബ് എഫ്എമ്മിലും ചര്‍ച്ചകള്‍വരെ നടത്തിയിരുന്നു. മാത്യഭൂമി എന്തിന് ഇത്തരത്തിലൊരു കള്ളത്തരത്തിന് കൂട്ടു നില്‍ക്കുന്നു എന്നത് എന്നെ അത്യധികം വേദനപ്പെടുത്തുന്നു.