ഭര്‍ത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ, വിജയിക്കേണ്ടിയിരുന്നത് താനാണെന്നും താരം

നൂറ് ദിവസത്തെ ബി​ഗ് ബോസ് ജീവിതം അവസാനിപ്പിച്ച്‌ തിരികെ സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് നടി ലക്ഷ്മിപ്രിയ. നൂറ് ദിവസം ഹൗസില്‍ പൂര്‍ത്തിയാക്കണമെന്ന ആ​ഗ്രഹം ഏറ്റവും കൂടുതല്‍ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ലക്ഷ്മിപ്രിയ. ​​ഗ്രാന്റ് ഫിനാലെയില്‍ ടോപ്പ് സിക്സിലെത്തിയ ലക്ഷ്മിപ്രിയ നാലാം സ്ഥാനമാണ് നേടിയത്. വീട്ടില്‍ ഏറ്റവും കൂടുതല്‍ റിയലായി നിന്ന് മത്സരിച്ച വ്യക്തികളില്‍ ഒരാളും ലക്ഷ്മിപ്രിയ തന്നെയായിരുന്നു. ചിലപ്പോള്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍‌ തവണ എവിക്ഷനില്‍ വന്ന വ്യക്തിയും ലക്ഷ്മിപ്രിയ തന്നെയായിരിക്കും.

രണ്ട് ദിവസങ്ങളിലായാണ് മത്സരാര്‍ഥികളെല്ലാം ഫിനാലെ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയത്. റോബിന്‍, റിയാസ്, നിമിഷ തുടങ്ങിയവരെല്ലാം കഴിഞ്ഞ ദിവസം തിരികെ കേരളത്തിലെത്തിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം തിരികെ നാട്ടിലെത്തിയ ലക്ഷ്മിപ്രിയയെ സ്വീകരിക്കാന്‍ ഭര്‍ത്താവും മകളും ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഒട്ടും ഈസി ആയിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസണ്‍ 4ന്‍റെ 100 ദിവസങ്ങളെന്ന് പറയുന്നത്. ഞാന്‍ വളരെയധികം അഭിമാനിക്കുന്നു എന്നെയോര്‍ത്ത്. ലോകമെമ്ബാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു. എന്‍റെ ഗുരുക്കന്മാര്‍ക്ക്, ജയേഷേട്ടന്, എന്‍റെ മോള്‍ക്ക്, എന്‍റെ കൂടെയുണ്ടായിരുന്ന 20 പേര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.

നിങ്ങള്‍ തന്ന ചിരിയാണ് എന്നെ പൊട്ടിച്ചിരിപ്പിച്ചത്. നിങ്ങള്‍ സമ്മാനിച്ച ഓരോ വികാരങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു, എന്‍റെ സങ്കടങ്ങള്‍, എന്‍റെ എല്ലാം എന്നാണ് ബിഗ് ബോസ് വേദിയില്‍ ഷോ അനുഭവത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് ലക്ഷ്മിപ്രിയ നല്‍കിയ മറുപടി.