ഉമിനീരു വിറ്റ് ലതീഷ പ്രതിമാസം സമ്പാദിക്കുന്നത് 40 ലക്ഷം, തന്റെ ടൂത്ത് ബ്രഷിനുവരെ ആവശ്യക്കാരുണ്ടെന്ന് യുവതി

ഉമിനീര് വിറ്റു ഒരു യുവതി ദിവസം 30000 രൂപ സമ്പാദിക്കുന്നു. ഡോക്ടർ ആകണമെന്ന മോഹവുമായാണ് 22 കാരിയും മാഞ്ചസ്റ്റർ സ്വദേശിയുമായ ലതീഷ ജോൺസ് മെഡിസിൻ പഠിക്കാൻ പോയത്. സാമ്പത്തിക ഞെരുക്കം മൂലം അവർ ടെസ്‌കോ സൂപ്പർമാർക്കറ്റിൽ പാർട്ട് ടൈം ആയി ജോലിക്കും പോയിരുന്നതാണ്. ആ വരുമാനം മാത്രം കൊണ്ട് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാനാവില്ലെന്നു തിരിച്ചറിവിൽ നിന്നാണ് ലതീഷാ ഒരു ഒൺലി ഫാൻസ്‌ അക്കൗണ്ട് ആരംഭിക്കുന്നത്. ഇപ്പോൾ അതിലൂടെ ലതീഷ പ്രതിമാസം സമ്പാദിക്കുന്നത് 40 ലക്ഷം രൂപയും.

ഒൺലി ഫാൻസ്‌ അക്കൗണ്ടിലൂടെ ലതീഷ തന്റെ ഉമിനീര് വില്പന നടത്തുകയാണ്. ഒൺലി ഫാൻസ് അക്കൗണ്ടിലൂടെ ആളുകൾ വിചിത്രമായ പലതും ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് അവൾ ഈ വിൽപന സാധ്യത കണ്ടെത്തുന്നത്.. ഒരിക്കൽ ഒരാൾ ലതീഷയോട് ഉമിനീർ ഒരു കുപ്പിയിലാക്കി അയച്ച് തരാൻ ആവശ്യപ്പെടുകയായിരുന്നു. ലതീഷക്ക് അതൊരു തമാശയായി മാത്രമേ ആദ്യം തോന്നിയുള്ളൂ.

അവൾ അയാളോട് 372 ഡോളർ ആവശ്യപ്പെടുകയായിരുന്നു. അയാൾ ലതീഷാ ചോദിച്ച പണം നൽകി. അന്ന് മുതൽ കഴിഞ്ഞ നാല് വർഷമായി ഉമിനീര് വിൽപനയിലൂടെ വലിയ സാമ്പത്തിക നേട്ടമാണ് ലതീഷ ഉണ്ടാക്കിവരുന്നത്. 11,000 ഡോളറിന്റെ കടം തിരിച്ചടക്കാൻ ഇതിനകം അവൾക്കായി. പിന്നീട് അവൾ ടെസ്‌കോയിലെ പാർട്ട് ടൈം ജോലി ഉപേക്ഷിക്കുകയായിരുന്നു.

തന്റെ വിചിത്രമായ ഈ ബിസിനസിൽ നിന്ന് ഇതുവരെ 40 ലക്ഷം രൂപയാണ് ലതീഷ നേടിയത്. മാത്രമല്ല, സമ്പാദിച്ച പണത്തിൽ നിന്ന് കുറച്ച് ഭൂമിയും വാങ്ങി. ഉമിനീര് മാത്രമല്ല ആളുകൾ ലതീഷയിൽ നിന്ന് വാങ്ങുന്നത്. അവളുപയോഗിച്ച ആഴ്ചകൾ പഴക്കമുള്ള ബെഡ്‌ഷീറ്റുകൾ, വിയർപ്പ് പറ്റിയിട്ടുള്ള അവളുടെ ജിം വസ്ത്രങ്ങൾ, ഉപയോഗിച്ച ടൂത്ത് ബ്രഷുകൾ തുടങ്ങിയ വസ്തുക്കളും ആളുകൾ ആവശ്യപെട്ടു ഏറുകയാണ്.

രണ്ടാം വർഷത്തിൽ മെഡിക്കൽ പഠനം ഉപേക്ഷിച്ച ലതീഷ അവൾ സ്വപ്നം കണ്ടിരുന്നത്ര പണം ഇതിനകം സമ്പാദിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഉമിനീര് വിറ്റ് ഒരു ദിവസം 30,000 രൂപയോളം സമ്പാദിക്കുന്നുണ്ട്. ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വില കൂടിയ ഉമിനീർ കുപ്പി ഒന്നര ലക്ഷം രൂപയുടെതായിരുന്നു.