ബിഷപ്പിനെ തള്ളിപ്പറയാൻ എൽഡിഎഫിനും യുഡിഎഫിനും ശക്തിയില്ലെന്ന്- വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ. ബിഷപ്പിനെ തള്ളിപറയുവാന്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കും ശക്തിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. റബ്ബറിന് വില 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി നില്‍ക്കാം എന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. ബിഷപ്പിനും അദ്ദേഹത്തിന്റെ സമുദായത്തിനും സംഘടനാശ്ക്തിയുണ്ട് അതുകൊണ്ടാണ് ബിജെപിക്ക് എംപിയുണ്ടാകുമെന്ന് പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ബിജെപിക്ക് അനുകൂലമായി ബിഷപ്പിന്റെ പ്രസ്താവന തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ഇടതു പാര്‍ട്ടികളെന്നും ഈഴവ ശാന്തിയെ ശബരിമലയില്‍ നിയമിക്കുവാനുള്ള കാര്യത്തില്‍ സര്‍ക്കാര്‍ സവര്‍ണര്‍ക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഴി നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനായി വൈക്കത്ത് സമരം ചെയ്ത പിന്നാക്കക്കാര്‍ക്ക് സ്മാരകം പണിയുന്നതിന് പകരം ദളവാക്കുളത്തെ പ്രശസ്തമാക്കുവനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.