കർമയുടെ തിരഞ്ഞെടുപ്പ് ഫല പ്രവചനം ഫലിക്കുമോ, മുന്നണികൾ പറയുന്ന കണക്ക് ഇങ്ങനെ

ഏപ്രിൽ 4നു കർമ്മ ന്യൂസ് പുറത്ത് വിട്ട തിരഞ്ഞെടുപ്പ് പ്രവചനം ശരിയാകുമെന്ന് യു ഡി എഫ് , എൻ ഡി എ നേതാക്കളുടെ വിലയിരുത്തൽ. ഇടത് മുന്നണിയും കർമ്മ ന്യൂസിന്റെ തിരഞ്ഞെടുപ്പ് സർവേയേ വളരെ ഗൗരവമായി തന്നെ കാണുന്നു. ഇടത് മുന്നണിക്ക് വലിയ ഒരു തകർച്ച തിരഞ്ഞെടുപ്പ് സർവേയിൽ പറഞ്ഞിരുന്നില്ല.

വൻ തോതിൽ പണം വാങ്ങി ഇടത് മുന്നണിക്ക് അനുകൂലമായി പെയ്ഡ് സർവേ ഇറക്കുകയായിരുന്നു കേരളത്തിലെ മാധ്യമങ്ങൾ. അതിനാൽത്തന്നെ എല്ലാ സർവേക്കാരും ഇപ്പോൾ അവർ പറഞ്ഞ ഫലം എന്താകും എന്ന ഭയത്തിലാണ്‌. തിരഞ്ഞെടുപ്പ് ഫലം എന്താകും എന്ന് കാത്തിരിക്കുന്ന മുന്നണികളുടെ അതേ ചങ്കിടിപ്പാണ്‌ കേരളത്തിലെ പല മാധ്യമങ്ങൾക്കും. കാരണം അവരുടെ സർവേകൾ കൂടി ആയിരിക്കും ഇനി ജനം വിലയിരുത്തുക

കർമ്മ ന്യൂസിനാവട്ടേ ഏപ്രിൽ 4നു പുറത്ത് വിട്ട സർവേ വീണ്ടും ആവർത്തിച്ച് പറയുകയാണ്‌. യു ഡി എഫ് 77 സീറ്റുവരെ നേടാം..ഇടത് മുന്നണി 57 സീറ്റു മുതൽ 62 സീറ്റു വരെ നേടാം. ബിജെപി 4 മുതൽ 5 സീറ്റുകൾ വരെ നേടാം. ..ഇപ്പോൾ യു ഡി എഫ് ക്യാമ്പിലെ വിലയിരുത്തൽ കർമ്മ ന്യൂസ് സർവേ ശരി വയ്ക്കുന്നു. യു ഡി എഫ് ക്യാമ്പിലേ വിലയിരുത്തൽ ഇങ്ങനെ..യു.ഡി.എഫ്. പറയുന്നു…75 മുതൽ 80 വരെ സീറ്റുകിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മലബാർമേഖലയിലും നല്ലമുന്നേറ്റമാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്.

ഇടത് പക്ഷത്തിന്റെ പ്രതീക്ഷ ഇങ്ങിനെ…ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസത്തിൽനിന്ന് അണുവിട ഇടതുമുന്നണി പിന്നോട്ടുപോയിട്ടില്ല. 82-85 സീറ്റാണ് പ്രതീക്ഷ. പലമണ്ഡലങ്ങളിലുമുണ്ടായ അപ്രതീക്ഷിത അടിയൊഴുക്കിൽ വോട്ട് എങ്ങോട്ടുപോയെന്നത് സി.പി.എമ്മിനെ ചെറുതായെങ്കിലും അലട്ടുന്നുണ്ട്.ഇനി എൻ ഡി എയുടെ വിലയിരുത്തൽ ഇങ്ങിനെ..നേമം ഉൾപ്പെടെ അഞ്ചുസീറ്റെങ്കിലും നേടാനാകുമെന്നാണ് അവരുടെ രഹസ്യവിലയിരുത്തൽ. പാർട്ടിക്ക്‌ നല്ലവേരോട്ടമുള്ള 45-ലധികം മണ്ഡലങ്ങളിൽ സി.പി.എമ്മും കോൺഗ്രസും പരസ്പരം വോട്ടുമറിച്ചുണ്ടെന്നാണ് എൻ.ഡി.എ.യുടെ ആരോപണം. ഇരുമുന്നണികൾക്കും ബദലായി നിർണായകസ്ഥാനം ഇക്കുറി കേരളം നൽകുമെന്നും ബി.ജെ.പി. പ്രതീക്ഷിക്കുന്നു.