Home Business ബാങ്കിന്റെ ഗുണ്ടകൾ ലോൺ കുടിശിക പിരിക്കാൻ ഇടപാടുകാരേ തല്ലിചതച്ചു, ഇസാഫ് ബാങ്ക് വർക്കലയിൽ ദൃശ്യങ്ങൾ ESAF...

ബാങ്കിന്റെ ഗുണ്ടകൾ ലോൺ കുടിശിക പിരിക്കാൻ ഇടപാടുകാരേ തല്ലിചതച്ചു, ഇസാഫ് ബാങ്ക് വർക്കലയിൽ ദൃശ്യങ്ങൾ ESAF Small Finance Bank

തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസാഫ് എന്ന സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജറ്റുമാർ കുടിശിക അടയ്ക്കാൻ വൈകിയ ഇടപാടുകാരേ തല്ലി ചതച്ചു. ESAF Small Finance Bank സ്ത്രീകൾ അടങ്ങിയ ഗ്രൂപ്പുകൾക്ക് ലോൺ നല്കി പിരിവ് നടത്താൻ പുരുഷ കളക്ഷൻ ഏജന്റുമാരേ ഗുണ്ടകളായി വയ്ക്കുകയായിരുന്നു. വർക്കലയിൽ ബാങ്കിന്റെ ശാഖയിൽ നിന്നും ലോൺ എടുത്ത് അടവ് മുടങ്ങിയ ഒരു കൂട്ടം സ്ത്രീകളുടെ വീട് കളക്ഷൻ ഏജന്റുമാരെന്ന പേരിൽ എത്തിയവർ ആക്രമിക്കുന്നതും വീട്ടുകാരേ അടിച്ച് പരിക്കേല്പ്പിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നു.

വർക്കലയിലെ ഇമാം ഷായെന്ന ആളുടെ വീട്ടിൽ പൊതു അവധി ദിവസം എത്തിയ ഇസാഫിന്റെ കളക്ഷൻ ഏജന്റുമാർ തിരിച്ചടവിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അയാളുടെ താടിയെല്ല് അടിച്ച് ഉണ്ടാക്കുകയായിരുന്നു. സംഭവം പ്രശ്നമായതോടെ സി.പി.എം ലോക്കൽ കമ്മറ്റി നേതാവായ സിനിമോനേ ഇസാഫ് ബാങ്കിന്റെ കളക്ഷൻ ഏജന്റുമാർ തല്ലി ചതക്കുകയാണ് ഉണ്ടായത്. സി.പി.എം നേതാവിന്റെ തലയും കഴുത്തും മുറിഞ്ഞ് ദേഹമാസകലം ചതവും ഉണ്ടായി. ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്‌.

വർക്കലയിൽ ഇസാഫിന്റെ പിരിവുമായി ബന്ധപെട്ടു ഉണ്ടായ അക്രമ സംഭവത്തിൽ മധ്യസ്ഥത പറയാൻ എത്തി അക്രമികളുടെ മർദ്ദനമേറ്റ സി പി എം നേതാവിന്റെ ഭാര്യ നൽകിയ പരാതി സ്വീകരിക്കാൻ പോലും പോലീസ് ആദ്യം തയ്യാറായില്ല. വർക്കലയെ തന്നെ ഇളക്കി മറിച്ച ഇത്ര വലിയ ഒരു സംഭവം തല്ലിയതും തല്ല് കൊണ്ടതും എല്ലാം സി.പി.എം കാർ ആയതിനാൽ സ്ഥലം എം.എൽ എ അഡ്വ വി ജോയിയുടെ മധ്യസ്ഥതയിൽ കേസില്ലാതെ ഒത്തു തീർക്കുകയായിരുന്നു.

സ്ത്രീകൾക്ക് ബിസിനസ് തുടങ്ങാനും മറ്റും ലോൺ കൊടുക്കാമെന്നു പറഞ്ഞു അവരെ വ്യാമോഹിപ്പിച്ച് ലോൺ എടുപ്പിച്ച ശേഷം കഴുത്തറുപ്പൻ പലിശ അടക്കമുള്ള അടവ് രണ്ടോ മൂന്നോ അടവുകൾ തെറ്റുന്ന മുറക്ക് ഭീക്ഷണിയുമായി കളക്ഷൻ ഏജന്റുമാരെ പറഞ്ഞയക്കുന്ന ചെയ്യുന്നത്. സ്വകാര്യ ബാങ്കായ ഇസാഫ് ESAF Small Finance Bank എന്ന ധനാകാര്യ സ്ഥാപനത്തിന്റേതായി കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടാകുന്ന പരാതികൾ ഒക്കെ തമിഴ് നാട്ടിലെ പോലെ “കട്ട പഞ്ചായത്തിൽ” മധ്യസ്ഥമാക്കാരാണ് പതിവ്.

ഇത് തന്നെയാണ് വർക്കലയിലെ നടന്നിരിക്കുന്നത്. മറ്റു സംഭവങ്ങളിൽ നിന്ന് വിഭിന്ന മായി മധ്യസ്ഥത പറയാൻ പോയ പാർട്ടി നേതാവിനെ തന്നെ പിന്നീട് സഖാക്കൾ പെരുമാറുകയായിരുന്നു. മധ്യസ്ഥത കഴിഞ്ഞു രണ്ടാം ദിവസം രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് ശീമോന്റെ നേർക്ക് ആക്രമണം നടക്കുന്നത്. ശീമോനെ തല്ലി ഉണ്ടാക്കുകയായിരുന്നു ഇസാഫ് ഗുണ്ടകൾ.

കേരളത്തിൽ നിന്നും ദിവസവും പുറത്ത് വരുന്നത് അനീതിയും ഗുണ്ടാ വിളയാട്ടവും കലാപ വാർത്തകളും തല്ലി പൊളികളും ആണ്‌. ഇപ്പോൾ ഒരു സ്വകാര്യ ബാങ്ക് കുടിശിക പിരിക്കാൻ കയ്യാങ്കളി ആരംഭിച്ചിരിക്കുന്നു എന്ന് പറയുമ്പോൾ ആരിലും ഞെട്ടലും ഞടുക്കവും ഉണ്ടാക്കും. ഈ പ്രവണതക്ക് അറുതിയും അവസാനവും വരുത്തിയില്ലെങ്കിൽ നാളെ എല്ലാ ബാങ്കുകളും നമ്മുടെ വീട്ടു പടിക്കലേക്ക് ജപ്തിക്കും കുടിശിക പിരിക്കാനും റവന്യൂ ഉദ്യോഗസ്ഥർക്ക് പകരം നാടൻ ഗുണ്ടകളും ക്രിമിനലുകളും ആയി എത്തുമെന്നുറപ്പാണ്.