ഭാര്യയുടെ മൃതദേഹം മുറിയില്‍ അടക്കിയ ഭര്‍ത്താവിനെതിരെ നാട്ടുകാര്‍ പരാതി നല്‍കി

ഭോപ്പാല്‍. ഭാര്യയുടെ മരണശേഷം മൃതദേഹം കിടപ്പുമുറിയില്‍ സംസ്‌കരിച്ച ഭര്‍ത്താവിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മദ്ധ്യപ്രദേശിലെ ഡിന്‍ഡോരിയിലാണ് സംഭവം. ഓംകാര്‍ദാസ് മൊഗ്രെ എന്നയാളാണ് തന്റെ ഭാര്യ രുക്മണിയുടെ മൃതദേഹം വീടിനുള്ളില്‍ സംസ്‌കരിച്ചത്.

നാട്ടുകാരും വീട്ടുകാരും ശക്തമായ എതിര്‍പ്പ് അറിയിച്ചെങ്കിലും ഓംകാര്‍ദാസ് വഴങ്ങിയില്ല. എന്നാല്‍ വീടിനുള്ളിലെ ശവക്കല്ലറ അലങ്കരിച്ച് ആരാധനാലയമാക്കാനാണ് ഇയാള്‍ തീരുമാനിച്ചത്.

10 വര്‍ഷമായി അനീമിയ ബാധിച്ച് ഇവര്‍ ചികിത്സയിലായിരുന്നു. ദമ്പതികള്‍ക്ക് കുട്ടികളില്ല. 25 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് ഇടപെടാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കുകയും. വീട്ടില്‍ നിന്നും മൃതദേഹം എടുത്ത് മാറ്റുകയും ചെയ്തു.