65-ല്‍ അധികം വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ്

പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടിക ലോക്‌സഭാ സെക്രട്ടറിയേറ്റ് വിപുലീകരിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പുതിയ നീക്കം.

അഴിമതിക്കാരന്‍, അഴിമതി, നാടകം, അഹങ്കാരി തുടങ്ങി 65-ല്‍ അധികം വാക്കുകള്‍ക്കാണ് പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത്.  പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇറക്കുന്ന പുസ്തകത്തിലാണ് നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വാക്കുകല്‍ പാര്‍ലമെന്റില്‍ ഉപയോഗിച്ചാല്‍ ഇനിമുതല്‍ അത് രേഖകളില്‍ നിന്നും നീക്കം ചെയ്യും. അതേസമയം വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറുടെതുമാണ്.

പാര്‍ലമെന്റില്‍ സംസാരിക്കുന്ന ജനപ്രതിനിധിയുടെ നാവിന് കടിഞ്ഞാണിടാനുള്ള ശ്രമമാണെന്നും. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകള്‍ക്കാണ് ഇപ്പോള്‍ വിലക്ക് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.