കരുണ തേടി ഷറഫുദ്ദീന്‍റെ കുടുംബം

ജീവിതം മുമ്പോട്ടു കൊണ്ടുപോകാനാവാതെ പകച്ച് നില്‍ക്കുകയാണ് ഷറഫുദ്ദീന്‍. സഹായം ചോദിക്കാന്‍ പോലും നാവ് പൊങ്ങാതെ ഒരു കുടുംബം.
2017 ല്‍ ഷറഫുദ്ദീന്‍റെ അച്ഛന്‍ വീടിന്‍റെ മുകളില്‍ നിന്നും ആസ്ബറ്റോസ് ഷീറ്റ് പൊട്ടി താഴെ വീണു നട്ടെല്ലിനു ക്ഷതമേറ്റതോടെ കുടുംബത്തിന്‍റെ വരുമാനമെല്ലാം നിലക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കൊച്ചു സമ്പാദ്യവും ചികിത്സക്കായി ചോര്‍ന്ന് പോയി. 2019 ല്‍ അമ്മയും ആശുപത്രിയിലായതോടെ ഷറഫുദ്ദീന് നിലവിട്ടു പോയി.- റിപോർട്ട്: അനിൽ നായർ

ഇനി ഷറഫുദ്ദീന്‍റെ കഥ ഞാന്‍ ഇവിടെ പറയാം. കഥ കേട്ടാല്‍ മാത്രം പോര, സഹായിക്കണം പ്ലീസ്….ഇന്നലെ എന്‍റെ അയല്‍വാസിയുടെ നിര്‍ദേശ പ്രകാരമാണ് അവരുടെ മകനും, ഷറഫുദ്ദീനും എന്നെ വന്നു കാണുന്നത്. കുടുംബത്തിന്‍റെ അവസ്ഥ വിവരിച്ച് , എന്തെങ്കിലും സഹായം ഒരുക്കി തരനാവുമോയെന്ന് ചോദിച്ചു. നിങ്ങളെ അറിയിക്കുകയല്ലാതെ എന്‍റെ മുന്നില്‍ വേറെ വഴിയൊന്നുമില്ല. ഇവരുടെ ജീവിത ബുദ്ധിമുട്ടുകള്‍ കണ്ട്, ഒരു പ്രമുഖ ദിനപത്രം വാര്‍ത്ത നല്കി സഹായം അഭ്യര്‍ഥിക്കാന്‍ മുന്‍കൈ എടുത്തെങ്കിലും, കുടുംബത്തിന്‍റെ മാനം നഷ്ട്ടപ്പെടേണ്ടെന്നു കരുതി സറഫുദ്ദീന്‍ അത് വേണ്ടെന്നു പറഞ്ഞു.പാലക്കാട് – കോയമ്പത്തൂര്‍ റോഡില്‍ ഒരു കൊച്ചു കടയുമായി ജീവിതം നയിക്കുകയായിരുന്നു പാലക്കാടേ ഷറഫുദ്ദീന്‍റെ അച്ഛന്‍. . അവശരായ അച്ഛനും അമ്മയും സഹോദരിയും ചേര്‍ന്നതാണ് ഷര്‍ഫദീന്‍റെ കുടുംബം. ജോലി തേടുന്നതിനിടയിലും ഫോടോഗ്രാഫിയിലൂടെ അല്പം
എന്‍ജിനിയറിങ് കഴിഞ്ഞ് തന്‍റെ ഇഷ്ട്ടപ്പെട്ട മേഖലയായ ഫോട്ടോഗ്രാഫിയും , അതോടൊപ്പം എറണാകുളത്തെ ഒരു ചാനലില്‍ വിഷ്വല്‍ മീഡിയായില്‍ ജോലി നോക്കി വരികയായിരുന്നു ഷറഫുദ്ദീന്‍.

ചെറിയ ജോലിയിലൂടെ വരുമാനമുണ്ടാക്കി ചെറുകിട ബിസിനസ്സ് നടത്തുന്ന അച്ഛനെ സഹായിച്ചുവരികയായിരുന്നു ഷറഫുദ്ദീന്‍. 2017 ല്‍ ഷറഫുദ്ദീന്‍റെ അച്ഛന്‍ വീടിന്‍റെ മുകളില്‍ നിന്നും ആസ്ബറ്റോസ് ഷീറ്റ് പൊട്ടി നട്ടെല്ലിനു ക്ഷതമേറ്റതോടെ വിധി ഈ കുടുംബത്തിനെ ക്രൂരമായി പരീക്ഷിക്കുകയായിരുന്നു. പിതാവ് നടത്തിവരുന്ന കട ഇതോടെ അടച്ചു പൂട്ടി. പിതാവിന്‍റെ ചികിത്സയ്ക്ക് വേണ്ടി ഷറഫുദ്ദീന്‍ ചാനലിലെ ജോലി ഉപേക്ഷിച്ച് അച്ഛന്‍റെ സഹായത്തിനായി കൂടെ നില്‍ക്കേണ്ടി വന്നു. കയ്യിലെ സാമ്പാദ്യവും, സുഹൃത്തുക്കളുടെ സഹായവും, ഇടവേളയില്‍ കിട്ടുന്ന ഫോട്ടോഗ്രാഫിയിലൂടെ ഉള്ള വരുമാനവും കൊണ്ട് പിതാവിന്‍റെ ചികിത്സയും നടത്തി വരുകയായിരുന്നു. ഇതിനിടയ്ക്ക് ചെന്നയില്‍ സണ്‍ നെറ്റ് വര്‍ക്കില്‍ ഇന്‍റേണ്‍ഷിപ്പിനു കിട്ടിയെങ്കിലും പോകാനായില്ല.

2019 ജൂലായില്‍ വിധിയുടെ അടുത്ത പ്രഹരമെത്തി. ഷറഫുദ്ദീന്‍റെ അമ്മയ്ക്ക് പിത്താശയത്തില്‍ കല്ല്. അത് ഉടന്‍ നീക്കിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാവും. സുഹൃത്തുക്കളുടെ സഹായത്തോടെ പിറ്റെന്നു തന്നെ ഓപറേഷന്‍ നടത്തിയെങ്കിലും അനസ്തേഷ്യയില്‍ വന്ന പാളിച്ച അമ്മയുടെ ബോധം വീണ്ടെടുക്കാനായില്ല. ഇതോടെ വിദഗ്ധ ചികിത്സക്കായി ഉടന്‍ മറ്റൊരു ഹോസ്പിറ്റലിലേയ്ക്ക് മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. വീണ്ടും സുഹൃത്തുക്കള്‍ സഹായഹസ്തം നീട്ടി. ഡോകടറുടെ സഹായത്തോടെ, മറ്റ് നിവര്‍ത്തിയില്ലാതെ, പാലന ഹോസ്പിറ്റലിലേക്ക് മാറ്റുകയുണ്ടായി.

ദിവസവും നല്‍കുന്ന മരുന്നിന് തന്നെ നല്ലൊരു തുക കണ്ടെത്തേണ്ടി വന്നു. കടയും വീടും ജപ്തിയുടെ വക്കിലായി.പാലനയിലെ ചികിത്സയില്‍ അമ്മയ്ക്ക് ചെറിയൊരൂ മാറ്റം ഉണ്ടെങ്കിലും, തുടര്‍ന്നുള്ള ചിലിത്സക്കായി നെന്മാറയിലെ അവൈടിസില്‍ പ്രവേശിപ്പിക്കേണ്ടതുണ്ട്. അവൈട്ടീസിലെ അടുത്ത ഘട്ട ചികിത്സയും, ഫിസിയോതെറാപ്പിയും അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചികിത്സയുടെ ചിലവിന്‍റെ ബില്‍ 20 ലക്ഷം അടുത്തതോടെ ഡിസ്ചാര്‍ജ് ചെയ്തു അടുത്ത അവൈടിസില്‍ അഡ്മിറ്റ് ചെയ്യാന്‍ ആവാതായി.

അടിയന്തിരമായി സുമനസ്സുകളുടെ സഹായം എത്തിയില്ലെങ്കില്‍ രക്ഷിക്കാനാവുന്ന ഒരു ജീവിതം നമ്മുടെ മുന്‍പില്‍ കൈവിട്ടു പോകും.2019 ഡിസംബര്‍ 26 വരെയുള്ള ഹോസ്പിറ്റല്‍ ബില്‍ ( estimate ) മറ്റ് രേഖകളും ചുവടെ ചേര്‍ക്കുന്നുണ്ട്..ഷറഫുദ്ദീന്‍റെ അക്കൌണ്ട് നമ്പറും, IFSC യും, ഗൂഗിള്‍ പേ ക്യൂ ആര്‍ കോഡും , ഗൂഗിള്‍ പേ ഐ ഡിയും, ഇതോടൊപ്പം നല്കുന്നു. സഹായം നേരിട്ടു ഷറഫുദ്ദീന്‍റെ അക്കൌണ്ടിലേയ്ക്ക് അയക്കുമല്ലോ.. കൂടാതെ ( വലിയൊരു തുക കണ്ടെത്തേണ്ടതിനാല്‍ ) നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയും ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു..
SHARAFUDHIN. S.B,
ACCOUNT NUMBER : 33284980976.
IFSC : SBIN0006640 ( SBI, KANJIKODE BRANCH)
GOOGLE PAY ID : sharafjk55@okicic