പങ്കാളി അത്ര പോര, ലോക്ക് ഡൗണിൽ വിവാഹേതര ബന്ധങ്ങൾക്ക് വൻ കുതിപ്പ്

ലോക്ക് ഡൗണില്‍ എല്ലാം തകിടം മറിയുകയാണ്. സമ്പദ് വ്യവസ്ഥപോലും തരുകയാണ്. ജോലികള്‍ വീട്ടിലിരുന്ന് ആക്കിയതോടെ വീടുകളില്‍ തുടരെ നില്‍ക്കുന്ന ദിനങ്ങള്‍ കൂടിയായി ലോക്ക് ഡൗണ്‍ ചിത്രങ്ങള്‍. എന്നാല്‍ ഇത്തരം കുടുംബങ്ങളെ ശിഥിലമാക്കാന്‍ പോന്ന തരത്തില്‍ വിവാഹേതര ബന്ധങ്ങളുടേത് വലിയ വളര്‍ച്ചയാണെന്ന് പഠനങ്ങള്‍ പറയുന്നു. ലോക്ക് ഡൗൺ മൂലം ലോകത്ത് സംഭവിക്കാൻ സാധ്യതയുള്ള മറ്റൊരു രോഗം എയഡ്സ് വ്യാപനം ആയിരിക്കും എന്ന് മുന്നറിയിപ്പുകൾ വരുന്നു. എന്തായാലും നമ്മുടെ പങ്കാളിയേ..മകനേ മകളേ എല്ലാം കരുതലോടെ കാര്യമായി സൂക്ഷിക്കുക.ഇത് കേട്ട് പുച്ചിക്കരുത്. മാതാപിതാക്കൾ ജാഗ്രത. കടയിൽ പോകാനും ആശുപത്രിയിൽ പോകാനും, മരുന്നു വാങ്ങാനും ഒക്കെ ഈ സമയത്ത് ആയിരിക്കും പലരും അമിത വ്യഗ്രത വീട്ടിൽ കാണിക്കുന്നത്.

ഒണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍, എക്‌സ്ട്രാ മാരിറ്റല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ കോവിഡ് കാലം ആണെങ്കിലും അവിഹിത സ്‌നേഹങ്ങള്‍ പൂര്‍വ്വാതികം പൂക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഒന്നില്‍ ഏഴുപത് ശതമാനം ഉപയോക്താക്കള്‍ ഈ കാലത്ത് വര്‍ദ്ധിച്ചു.

ലോക്ക് ഡൗൺ അവസാനിക്കുന്നത് ഏപ്രിൽ മധ്യത്തോടെ ആണ്. ഇൗ സമയം ആകുമ്പോൾ വൻ വർധന ആപ്ലിക്കേഷനുകളില്‍ ഉണ്ടാകുന്നു എന്നാണ് പ്രതീക്ഷ. വിവാഹേതര ഡേറ്റിംഗ് ആപ്പുകളിൽ ഇപ്പൊൾ ചാറ്റുകളുടെ ദൈർഘ്യം വളരെ വലിയ തോതിൽ കൂടിയിട്ട്‌ ഉണ്ട്. സാധാരണ നിലയിൽ 2.5 മടങ്ങ് കൂടുതൽ വർധിച്ചു. ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും വർദ്ധനവ് ഉണ്ടായി. അതിൽ പ്രത്യേകിച്ചും സ്വകാര്യ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിലും വൻ വർധന ഉണ്ടായത്. മാത്രമല്ല ഇത്തരം അപ്പുകളിലെ പ്രൊഫൈൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്ന പ്രവണതയും കൂടിയിട്ട് ഉണ്ട്.

ഇന്ത്യയില്‍ വിവാഹേതര ഡേറ്റിങ് ആപ്ലിക്കേഷനുകൾ സജീവം ആകുന്നത് 2017 ലാണ്‌. എട്ട് ലക്ഷത്തിന്റെ അധികം ഉപഭോക്താക്കൾ ഇന്ത്യയിൽ മാത്രം ഇത്തരം ഡേറ്റിംഗ് അപ്ലികാഷനുകൾക്ക് ഉണ്ട്. ഇന്ത്യയിൽ ലോക്ക് ഡൗൺ ആയ മാർച്ച് ആദ്യ വാരം ലോക്ക് ഡൗൺ ആയ ഇറ്റലിയിൽ അപ്ലിക്കെഷനിൽ ഉള്ള ട്രാഫിക് 300 ശതമാനം കൂടി. നേരത്തെ ആളുകൾ ശരാശരി രണ്ട് മണിക്കൂർ നേരം ആണ് അപ്ലിക്കേഷനിൽ ചിലവിട്ടിരുന്നത്. എന്നാൽ ഇപ്പൊൾ ഇത് ഇറ്റലിയിൽ ശരാശരി രണ്ട് മണിക്കൂർ ആയി എന്നാണ് കമ്പനി പറയുന്നത്. ലോക്ക്ഡൗണ്‍ പ്രാബല്യത്തിലുള്ള ഫ്രാന്‍സിലും സ്‌പെയിനിലും ആപ്ലിക്കേഷനില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ എത്തിയിട്ടുണ്ട് എന്നും കമ്പനി പറയുന്നു.

ഉപഭോക്താക്കൾക്ക് ഏറെ സ്വകാര്യത വാഗ്ദാനം ചെയ്യുന്ന അപ്ലിക്കേഷൻ ആണ് ഇത്. ഇതൊന്നും അല്ല ഏറെ രസകരം ആയ വസ്തുത , ഷേക്ക് ടു എക്‌സിറ്റ് എന്ന ഫങ്ഷന്‍ ഇത്തരം ചില ആപ്പുകൾ നൽകുന്നുണ്ട് എന്നതാണ്. പങ്കാളി അടുത്ത് എത്തുമ്പോൾ അടക്കം ഉള്ള ‘അടിയന്തര വേളകളില്‍’ ഉപയോഗിക്കാൻ ഉള്ളത് ആൻ ഈ സംവിധാനം. ഇത്തരത്തിൽ ഉള്ള പെട്ടെന്ന് ഉള്ള ഡിസ്‌കണക്ഷനുകളും ആപ്ലിക്കേഷനിൽ വർധിച്ച് വരുന്നുണ്ടെന്ന് കമ്പനി പറയുന്നു.