മീന്‍ വില്‍പ്പനക്കാരന് ഭാഗ്യ ദേവത കടാക്ഷിച്ചു, ടിക്കറ്റ് കടയില്‍ വെച്ചു, ഒടുവില്‍ സംഭവിച്ചത്

മീന്‍ വില്‍പ്പനക്കാരന് ഭാഗ്യ ദേവത കടാക്ഷിച്ചു. കാട്ടുങ്ങല്‍ ഗോവിന്ദന്റെ മകന്‍ ചന്ദ്രബോസിനാണ് കേരള വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാ സമ്മാനം ലഭിച്ചത്. 65 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. കേരള ലോട്ടറിയുടെ കഴിഞ്ഞ തിങ്കളാഴ്ച നറുക്കെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വിന്‍ വിന്‍ ലോട്ടറിയുടെ ഡബ്ല്യു എഫ് 973102 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ചന്ദ്രബോസ് വര്‍ഷങ്ങളായി സൈക്കിളില്‍ മീന്‍ വില്‍ക്കുന്ന ജോലിയാണ് ചെയ്ത് വന്നത്. കഴിഞ്ഞ ദിവസം പുത്തന്‍പീടിക സ്വദേശി ജോസിന്റെ കടയില്‍ നിന്നാണ് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. ജോസിന്റെ വീട്ടില്‍ മീന്‍ നല്‍കിയ ശേഷം സെന്ററിലെ കടയില്‍ നിന്നു ടിക്കറ്റ് വാങ്ങുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞു ലോട്ടറി ഫലം വന്നപ്പോള്‍ താന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയതെന്ന് മനസ്സിലായെങ്കിലും ആര്‍ക്കാണ് ലഭിച്ചതെന്നു ജോസിന് വ്യക്തമായില്ല. ഇന്നലെ രാവിലെ മീന്‍ വില്‍പനയ്ക്കിടയില്‍ ലോട്ടറി ഫലം നോക്കാന്‍ ജോസിന്റെ കടയിലെത്തി ചന്ദ്രബോസ് ടിക്കറ്റുകള്‍ നല്‍കിയപ്പോഴാണ് ഒന്നാം സമ്മാനം കിട്ടിയ വിവരം അറിയുന്നത്.

ടിക്കറ്റ് ചന്ദ്രബോസിന്റെ കടയില്‍ സൂക്ഷിക്കാന്‍ എല്‍പിച്ച ശേഷം ബാക്കിയുള്ള മീന്‍ വില്‍ക്കാന്‍ പോയി. ലോട്ടറിയടിച്ച വിവരം ആരോടും പറഞ്ഞതുമില്ല. വില്‍പനയ്ക്ക് ശേഷം മടങ്ങി വന്നു പൊതുപ്രവര്‍ത്തകരേയും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് പുത്തന്‍പീടിക ശാഖയിലേല്‍പ്പിക്കുകയായിരുന്നു.ഒന്നാം സമ്മാനം ചന്ദ്രബോസിനു ലഭിക്കുന്നത് ആദ്യമായാണ്. അംഗപരിമിതനായ ചന്ദ്രബോസ് അതൊന്നും വകവെക്കാതെയാണ് ജോലിക്ക് പോയിരുന്നത്. തറവാട്ടില്‍ അമ്മയോടൊപ്പമാണ് താമസം.

നേരത്തെ കൈയില്‍ ആകെയുള്ള 50 രൂപ കൊടുത്ത് ലോട്ടറിയെടുത്തയാള്‍ക്ക് വൈകുന്നേരം നാലിന് കോടിപതിയായിരുന്നു. പെട്ടന്ന് ഭാഗ്യം കയറിവന്നതിന്റെ സന്തോഷത്തിലാണ് ചൊവ്വര വണ്ടാഴംനിന്ന വീട്ടില്‍ കൃപാസദനത്തില്‍ ഷാജിയെന്ന മുപ്പത്തിമൂന്നുകാരന്‍. ശനിയാഴ്ച രാവിലെ വരെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെട്ടിരുന്ന ടാക്‌സി െ്രെഡവറായിരുന്നുഷാജി. എന്നാല്‍ ഇന്നലെ വൈകീട്ട് 33 കാരനായ യുവാവിനെ തേടിയെത്തിയത് ഒരു കോടിരൂപയാണ്.

കൈയില്‍ ആകെയുണ്ടായിരുന്ന 50 രൂപകൊടുത്ത് ടിക്കറ്റെടുത്തപ്പോള്‍ കിട്ടിയതാകട്ടെ 1 കോടിയും. ചൊവ്വരയിലെ ടാക്‌സി െ്രെഡവറായ ഷാജി ഇടയ്ക്ക് ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഒരിക്കല്‍ 3000 രൂപയുടെ ലോട്ടറി എടുക്കുകയും അതില്‍ 600 രൂപ സമ്മാനം ലഭിച്ചതോടെയാണ് ഷാജിക്ക് പിന്നെയും ടിക്കറ്റ് എടുക്കാന്‍ പ്രേരണയായത്്. കെ.ഡി 841039 എന്ന നമ്പറിലെ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. അപ്രതീക്ഷിതമായി തേടി വന്ന ഭാഗ്യത്തിന്റെ ഞെട്ടല്‍ ഇതുവരെ ഷാജിയെ വിട്ടുമാറിയിട്ടില്ല. ലോട്ടറി വില്‍പ്പനക്കാരനായ നെല്ലിമൂട് ശ്രീധരന്റെ കൈയ്യില്‍ നിന്നാണ് ഷാജി ടിക്കറ്റെടുത്തത്. ബന്ധുവായ മനുവാണ് സമ്മാനം ലഭിച്ച വിവരം ഷാജിയെ അറിയിച്ചത്.

ചെറുവെട്ടുകാട് സെന്റ് സെബാസ്ത്യാനോസ് പള്ളിയിലെ ഗായകസംഘത്തിലെ പാട്ടുകാരനാണ് ഷാജി. തനിക്ക് ലോട്ടറിയടിച്ചാല്‍ പള്ളിയിലേക്ക് പുത്തന്‍ മ്യൂസിക് സിസ്റ്റം വാങ്ങി നല്‍കാമെന്ന് സുഹൃത്തുകൂടിയായ കപ്യാര്‍ സന്തോഷിനോട് വെള്ളിയാഴ്ച ഷാജി പറഞ്ഞിരുന്നു. തൊട്ടുപിറ്റേന്ന് ഭാഗ്യദേവത കടാക്ഷിക്കുകയും ചെയ്തു. ബാങ്കില്‍ പണയം വെച്ചിരിക്കുന്ന ഭാര്യ അഞ്ജുവിന്റെ സ്വര്‍ണം തിരികെ എടുക്കണം,? താമസിക്കാന്‍ നല്ലൊരു വീടും,ടാക്‌സിയും വാങ്ങിത്തന്നത് അഞ്ജുവിന്റെ അച്ഛനാണ് അവരെ സഹായിക്കണം, സഹോദരി ഷൈനിക്ക് സമ്മാനത്തില്‍ നിന്ന് ഒരു തുക നല്‍കണം.. സുഹൃത്ത് സന്തോഷിന് ഓട്ടോറിക്ഷ വാങ്ങി നല്‍കണം.. എകമകന്‍ ഡാനിയുടെ പേരില്‍ ഒരു തുക നിക്ഷേപിക്കണം എന്നിങ്ങനെ നിരവധി ആഗ്രഹങ്ങള്‍ ഷാജിക്ക് ഉണ്ട്.