പ്രണയിച്ചതിനു മലപ്പുറത്ത് തല്ലി കൊല്ലാൻ കെട്ടിത്തൂക്കി

പ്രണയത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി വിവരം. മലപ്പുറം പെരിന്തല്‍ മണ്ണയിലാണ് സംഭവം. പാതായ്ക്കര ചുണ്ടപ്പറ്റ നാഷിദ് അലിക്കാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

നൗഷാദിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ റെയില്‍വേ ട്രാക്കിലേക്ക് കൊണ്ടുപോയി ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിച്ചു. മര്‍ദനത്തില്‍ നൗഷാദിന്റെ കൈകാലുകള്‍ ഒടിഞ്ഞു. തലകീഴായി കെട്ടിത്തൂക്കി ശരീരമാകെ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു. ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നൗഷാദ്. നൗഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ആറുപേരടങ്ങുന്ന സംഘത്തിനായി അന്വേഷണം ആരംഭിച്ചു.

Loading...
Loading...