
രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. പലപ്പോഴും വന്യമൃഗങ്ങളുടെ വീഡിയോ, വിവാഹ വീഡിയോ, കമിതാക്കളുടെ വീഡിയോ ഇത്തരത്തിലുള്ള വിഡിയോയാണ് വൈറലാകാറുള്ളത്. പ്രണയത്തിലാകുമ്പോൾ പലപ്പോഴും കമിതാക്കൾ ചുറ്റുമുള്ള ലോകം തന്നെ മറന്നു പോവും. ഇത് നമ്മൾ പലപ്പോഴും വീഡിയോകളിൽ കണ്ടിട്ടുണ്ട്.
പൊതിയിടങ്ങളിലാണേലും കമിതാക്കൾ ശ്രദ്ധിക്കാറില്ല. കെട്ടിപ്പിടിക്കുകയും ചുംബനം നൽകുകയും ഒക്കെ അവർ ചെയ്യും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുന്ന രണ്ട് കമിതാക്കളുടെ ലീലാവിലാസമാണ്
ഈ വീഡിയോ.
ഡൽഹിയിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് പറയുന്നത്. കമിതാക്കൾ സ്കൂട്ടറിൽ പരസ്പരം കെട്ടിപ്പിടിച്ച് തിരക്കുള്ള റോഡിലൂടെ രാത്രിയിൽ യാത്ര ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിലൂടെ കാണാം. യുവാവ് ഒരു കൈ മാത്രം ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത്. മുന്നിലും പിന്നിലും ഉള്ള ആൾ പിന്നോട്ടും മുന്നോട്ടും ആഞ്ഞിരുന്നു കൊണ്ടാണ് കെട്ടിപ്പിടിക്കുന്നത്.
ഒറ്റ നോട്ടത്തിൽ കണ്ടാൽ തന്നെ ശരിക്കും ഞെട്ടും ഇതെങ്ങനെ സംഭവിക്കുന്നു വെന്ന് നമുക്ക് തോന്നിപ്പോവും. കമിതാക്കളുടെ സാഹസികമായ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ വീഡിയോ shalukashyap28 എന്ന ഇൻസ്റ്റഗ്രാമിലൂടെയാണ് വൈറലായിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 181 M വ്യൂസും 727 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. നിരവധി കമന്റുകളും ലഭിച്ചിരിക്കുന്നു. വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്.
View this post on Instagram