ലൂസിഫറിനെതിരെ ക്രിസ്ത്യൻ സംഘടന

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്‌മെന്റ് രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിക്കുന്നു എന്ന ആരോപണവുമായാണ് സഭാ അനുകൂലികള്‍ രംഗത്തുവന്നിരിക്കുന്നത്..

മാത്രമല്ല സഭയെയും ക്രിസ്തീയ വിശ്വാസത്തെയും വികലമാക്കുന്നതോടൊപ്പം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാവ്യവസായം എന്നാണ് ഇവര്‍ ആരോപിച്ചിരിക്കുന്നത്..