വൈദീകരിൽ ഗർഭിണിയാകുന്ന കന്യാസ്ത്രീമാർ, 4 വൈദീകർ തന്നെ ഉപയോഗിക്കാൻ ശ്രമിച്ചു,

കർത്താവിന്റെ നാമത്തിൽ സിസ്റ്റർ ലൂസിയുടെ അടുത്ത വെളിപ്പെടുത്തലും പുറത്ത് വന്നിരിക്കുന്നു. കത്തോലിക്കാ സഭയുടെ അടിവേരിൽ തന്നെ പിടിച്ചുലച്ച് 4 വൈദീകർ തന്നെ ലൈംഗീകമായി പീഢിപ്പിക്കാൻ ശ്രമിച്ചു എന്ന വെളിപ്പെടുത്തലാണ്‌ വന്നിരിക്കുന്നത്. സിസ്റ്റർ ലൂസിയുടെ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകം വൈദീകർക്കെതിരെ ഒരു കന്യാസ്ത്രീ നടത്തുന്ന സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗീക വൃത്തികേടുകൾ ആണ്‌. മഠങ്ങളില്‍ സന്ദര്‍ശകര്‍ എന്ന വ്യാജേന എത്തിയാണ് വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്. മഠത്തില്‍ കഴിയുന്ന ഒരു സന്യാസിനി പ്രസവിച്ചതായും ആത്മകഥയില്‍ പറയുന്നുണ്ട്. ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു.

കൊട്ടിയൂരിൽ 16കാരിയെ പള്ളി മേടയിൽ വയ്ച്ച് ഗർഭിണിയാക്കി ജയിലിൽ കഴിയുന്ന പീഢന വീരൻ ഫാ റോബിനെതിരെ വൻ ആരോപണം ലൂസി കളപുരക്കൽ നടത്തിയിരിക്കുന്നു. ഫാ റോബിൻ നിരവധി കന്യാസ്ത്രീകളേ ലൈംഗീകമായി ചൂഷണം ചെയ്തു എന്നാണ്‌ പറയുന്നത്. ഫാ.റോബിൻ ജയിലിൽ പോയിട്ടും കത്തോലിക്കാ സഭയും മാനന്തവാടി രൂപതയും ഇപ്പോഴും സംരക്ഷിക്കുകയാണ്‌. അദ്ദേഹത്തിനു നിയമ സഹായവും ഒരു ഘട്ടത്തിൽ കുറ്റവാളി അല്ല എന്നും പരസ്യമായി സഭ പറഞ്ഞിരുന്നു. കാനഡയിലേക്ക് ഫാ.റോബിനു ഒളിച്ചു കടക്കാൻ ടികറ്റ് എടുത്തത് അതിരൂപതാ കേന്ദ്രത്തിൽ നിന്നായിരുന്നു. കടുത്ത വിമർശനമാണ്‌ ഉയരുന്നത്. സിസ്റ്റർ ലൂസി എഴുതിയ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിലാണ് വൈദികർക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നും സിസ്റ്റർ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത്.കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകത്തിലെ വിവാദങ്ങളുടെ ആദ്യ 2 ഭാഗം കഴിഞ്ഞ ദിവസം കർമ്മ ന്യൂസ് പുറത്ത് വിട്ടിരുന്നു. വരും ദിവസങ്ങളിലും ഇതിന്റെ തുടർ ഭാഗങ്ങൾ കർമ്മയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കന്യാസ്ത്രീകൾ സ്വവർഗ്ഗ രതിക്കാർ ആണെന്നും ധാരാളം കന്യാസ്ത്രീകൾ ഇളം കന്യാസ്ത്രീകളേ സ്വവർഗ്ഗ രതിക്ക് ഇരയാക്കുന്നു എന്നും പറഞ്ഞിരുന്നു. നിരവധി കന്യാസ്ത്രീകളിൽ നിന്നും വിവര ശേഖരണം നടത്തിയും മഠങ്ങളിലേ അനുഭവവും വയ്ച്ച് തീർത്തും സഹ്റ്റ്യമായ കാര്യങ്ങളാണ്‌ സിസ്റ്റർ ലൂസി പുറത്ത് വിടുന്നത് എന്നും പറയുന്നു. അനുഭവമാണ്‌ തന്റെ എഴുത്തുകൾ എന്നും പറയുന്നു. തന്റെ പുസ്തകം ചെറിയൊരു ഭാഗം മാത്രമാണെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.

ബിഷപ്പുമാർക്കെതിരെ ഗുരുതരമായ ആരോപണം വരും ദിവസങ്ങളിൽ പുറത്ത് വരും എന്നാണ്‌ കരുതുന്നത്. ബിഷപ്പുമാർ കന്യാസ്ത്രീകൾക്കും പെൺകുട്ടികൾക്കും പീഢന വീരന്മാരായ വൈദീകർക്കൊപ്പം ചേർന്ന് നടത്തിയ പീഢനം പുസ്തകത്തിൽ പറയുന്നു എന്നും സൂചനയുണ്ട്. യൂറോപിലെ സഭയുടെ ലൈംഗീക അരാജകത്വത്തേ പോലും തോല്പ്പിക്കുന്ന വൻ ലൈംഗീക അരാജകത്വവും രതി വൈകൃതവും, പ്രകൃതി വിരുദ്ധ രതിയും ആണ്‌ പള്ളി മേടയിൽ നിന്നും മഠത്തിൽ നിന്നും സെമിനാരികളിൽ നിന്നും പുറത്ത് വരുന്നത്. ശരിക്കും ഞെട്ടി തെരിച്ചിരിക്കുകയാണ്‌ വൈദീകരും സഭയും. എല്ലാം തുറന്ന് പറയുന്നത് ജീവിച്ചിരിക്കുന്ന എല്ലാത്തിന്റെയും രക്ഷ സാക്ഷികൂടിയായ സിസ്റ്റർ ലൂസിയാണ്‌. ഇതിൽ ഒരു അന്വേഷണം നറ്റത്തിയാൽ തന്നെ ബിഷപ്പുമാർ അടക്കം കുടുങ്ങാനാണ്‌ സാധ്യത.

ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാർത്ഥനയിൽ അഭയം തേടുന്ന സന്ന്യാസിനികൾ അവരിൽ അന്തർലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദർഭങ്ങൾക്കു ഞാൻ മൂകസാക്ഷിയായിട്ടുണ്ട് എന്നും ലൂസി പറയുന്നു.സെമിനാരിയിൽനിന്നും സ്വവർഗ്ഗരതിക്കു വിധേയനായി മാനസികമായി തകർന്ന സഹോദരന്റെ കഥയും അനുകമ്പാർഹമാണ്. ഒരു വർഷത്തോളം നിരന്തരമായി അദ്ദേഹത്തിന് ഈ ലൈംഗിക വൈകൃതം സഹിക്കേണ്ടിവന്നു. മാനസികരോഗിയായി വീട്ടിലെത്തിയ അദ്ദേഹം സന്ന്യാസം ഉപേക്ഷിക്കുകയാണ് ചെയ്തത്. മറ്റൊരു വൈദികവിദ്യാർത്ഥിയും സമാന പരാതി എന്റെ മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സെമിനാരിയിലെ അധികാരികളിലൊരാളായ വൈദികൻ ഈ കുട്ടിയെ സ്വന്തം മുറിയിൽ സ്വവർഗ്ഗരതിക്കു പ്രേരിപ്പിച്ചു.

വിസമ്മതിച്ച ആ സഹോദരനെ ബലം പ്രയോഗിച്ചു കട്ടിലിൽ കെട്ടിയിട്ട് ലൈംഗികത രുചിച്ചു. ഈ അതിക്രമം വീട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള ഭയത്തിൽ ഈ ചെറുപ്പക്കാരൻ മറ്റൊരു ആശ്രമം തേടി പുറത്തുപോകുകയായിരുന്നു. കേരളത്തിലെ സീറോ മലബാർ സഭയോടൊപ്പം മറ്റു സന്ന്യാസ പുരോഹിത സഭകളും ലൈംഗിക അരാജക കേന്ദ്രങ്ങളാണ്. – സിസ്റ്റർ ലൂസി കളപ്പുരക്കൽ ചൂണ്ടിക്കാട്ടുന്നു.ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാർക്കു പള്ളിമേടയിൽനിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും. മടുത്ത് എന്നു പറഞ്ഞാൽ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികർ. മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകളും സ്വവർഗ്ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരിൽനിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘർഷം ലഘൂകരിക്കുന്നതിനായുള്ള മനപ്പരിചരണം കന്യാസ്ത്രീകളിൽ പലർക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗൺസലിങ് വിദഗ്ദ്ധർ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ട്. ഒരു മുതിർന്ന കന്യാസ്ത്രീയോടൊപ്പം പള്ളിമേടയിലെത്തി കൊച്ചു സഹോദരിമാർ വൈദീകർക്ക് ശരീരം കാഴ്ച്ച വയ്ക്കുന്നതും പറയുന്നു. ഒറ്റയ്ക്കുനിന്ന യുവ കന്യാസ്ത്രീയേ പുരോഹിതൻ പൊക്കിയെടുത്ത് നഗ്നയാക്കി മടിയിൽ കിടത്തി മണിക്കൂറുകളോളം ദർശനസുഖം അനുഭവിച്ചതും പറയുന്നു. ആ സഹോദരിയും അതിനു സമ്മതിച്ചു. കാമം നിറഞ്ഞ അനുഭവത്തിലേക്കാണ് ഇത് തന്നെ നയിച്ചതെന്ന് ഈ പെൺകുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്.മിണ്ടാവ്രത കാലത്തെ പ്രത്യേക കുമ്പസാരങ്ങളിൽ വൈദികൻ നോവീസിന്റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചത് വേദനയോടെ ഒരു കന്യാസ്ത്രീ എന്നോട് പങ്കുവെച്ചിട്ടുണ്ട്.

ആത്മീയ ശുശ്രൂഷാ വേളകളിലും കാമവെറിയോടെയാണ് തന്റെ മുന്നിൽ കുമ്പസരിക്കുന്ന കന്യാസ്ത്രീകളെ പുരോഹിതന്മാരിൽ ചിലർ സമീപിക്കുക.ദേവാലയ പരിസരത്തെ സങ്കീർത്തിയിൽ വെച്ച് പുരോഹിതനാൽ ലൈംഗിക ചൂഷണത്തിനിരയായ കന്യാസ്ത്രീ വിവരം എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. അവർ എന്നോടൊപ്പം സന്യാസവൃത്തി തുടങ്ങിയവരാണ്. ആ അനുഭവത്തിൽ ഈ സന്ന്യാസിനി സംഭ്രമിച്ചില്ലെന്നു മാത്രമല്ല, അത് അവർ രസിക്കുകയും ചെയ്തു. തൃപ്തികരമായ ഒരു ചൂഷണചരിതം മാത്രമായി ഇത് അവശേഷിക്കുന്നു.വൈദീകർ കന്യാസ്ത്രീകളുടെ നഗ്ന ശരീരം മണിക്കൂറുകൾ പള്ളി മേടകളിൽ ആസ്വദിക്കാറുണ്ട്. നഗ്നയാക്കി മണിക്കുറുകൾ നിർത്തും. ചില വൈദീകർ കന്യാസ്ത്രീമാരുടെ കഴുത്തിനു താഴെ 3 സ്ഥലങ്ങളിലാണ്‌ പതിവായി ഉമ്മ വയ്ക്കുന്നത്. ഈ ശീലം വൈദീകർ പരസ്പരം പറഞ്ഞ് പരത്തി പല വൈദീകർക്കും ഇത് ശീലമായി മാറി. ഒരു വൈദീകൻ കന്യാസ്ത്രീയേ ഉപയോഗിച്ചാൽ മറ്റ് വൈദീകരുടെ അടുത്തും വിവരം എത്തിക്കും. അവർക്കും വഴങ്ങേണ്ടിവരും എന്നും ആത്മ കഥയിൽ സൂചിപ്പിക്കുന്നു