ലുലുമാളിന് തിരിച്ചടി, നിർമ്മാണ പെർമിറ്റ് റദ്ദായി, ഒക്യുപെൻസി സർട്ടിഫികറ്റ് നിരസിച്ചു

തിരുവന്തപുരം ലുലു മാൾ വൻനിയമ കുരുക്കിലേക്ക്. പണി പൂർത്തിയായ തിരുവന്തപുരം ലുലു മാളിനു കമ്പ്ളീഷൻ സർട്ടിഫികറ്റ് തിരുവന്തപുരം കോർപ്പറേഷൻ നിരസിച്ചു. ലുലു മാളിന്റെ അവശേഷിക്കുന്ന അവസാന ഘട്ട നിർമ്മാണം നടത്തിവരുമ്പോൾ തിരുവന്തപുരം കോർപ്പറേഷൻ കെട്ടിട നിർമ്മാണ പെർമിറ്റ് പുതുക്കി നല്കുന്നതും നിരസിച്ചു. ഇതിനെതിരേ ലുലു മാൾ ഉടമസ്ഥൻ കേരള ഹൈക്കോടതിയേ സമിപിച്ചു.

തിരുവന്തപുരം ലുലു മാൾ 2.64 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ്‌ നിർമ്മാണം പൂർത്തിയാകുന്നത്. മാൾ ഉല്ഘാടനം നടത്തുവാൻ തീരുമാനിച്ചിരിക്കെയാണ്‌ ഇപ്പോൾ നിയമ കുരുക്കിലും കെട്ടിട നിർമ്മാണ നിയമങ്ങൾ ലംഘിച്ചു എന്ന കേസിലും പെട്ടിരിക്കുന്നത്. ഹൈക്കോടതിയിൽ ലുലു മാൾ നിർമ്മാണത്തിലെ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഉള്ള ഹരജിയിൽ വിധി വന്നിട്ടില്ല. ഹൈക്കോടതിയിൽ കേസ് നിലനില്ക്കുന്നത് ഗുരുതരമായ നിയമ ലംഘനങ്ങൾ ഉന്നയിച്ചാണ്‌. ആക്കുളം കായലിന്റെ കൈവഴിയായ പാർവതി പുത്തനാർ കൈയ്യേറി എന്നും നിയമ പ്രകാരമുള്ള പെർമിറ്റ് ഇല്ലാതെയാണ്‌ മാൾ പണിതത് എന്നുമാണ്‌ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരിക്കുന്ന പ്രധാനമായ കാര്യങ്ങൾ. പല രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെയും മാളുകൾ പണിത ലുലുവിനു കാലിടറിയത് തിരുവന്തപുരത്തിന്റെ മണ്ണിലാണ്‌

തിരുവന്തപുരം ലുലു മാൾ നിർമ്മിക്കാൻ കേരളാ സ്റ്റേറ്റ് എൻ വിയോണ്മെന്റ് ഇമ്പാക്ട് അസ്സസ്മെന്റ് അതോറിറ്റിയാണ്‌ അനുമതി നല്കിയിട്ടുള്ളത്. കേരളത്തിലെ ഈ അതോറിറ്റിക്ക് 1.5 ലക്ഷം സ്ക്വർ മീറ്റർ വിസ്തൃതിയിൽ കെട്ടിടം പണിയാൻ അനുമതി നല്കാനേ അധികാരമുള്ളു. ഈ അധികാരം ഉപയോഗിച്ച് ഇവർ നല്കിയതാവട്ടേ 2.64 ലക്ഷം സ്ക്വയർ മീറ്റർ കെട്ടിടം നിർമ്മിക്കാൻ. യതാർഥത്തിൽ 1.5 ലക്ഷം മുകളിൽ ഉള്ള കെട്ടിടം പണിയാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. കേന്ദ്ര വനം പരിസ്ഥിതി വകുപ്പാണ്‌ അനുമതി നല്കേണ്ടത്. ഈ അനുമതി ലഭിക്കാൻ അനവധി കടമ്പകൾ കൃത്യമായി പാസാകേണ്ടതിനാൽ കെട്ടിട നിർമ്മാണക്കാർ അത് ചെയ്തില്ല. കുറുക്കു വഴി നോക്കി സംസ്ഥാനത്തിന്റെ അനുമതി വാങ്ങി മാൾ പണിയുകയായിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ ലുലു മാൾ അധികൃതർ ബോധിപ്പിച്ചത് ടൗൺ ഷിപ്പാണ്‌ പണിയുന്നത് എന്നാണ്‌. എന്നാൾ ടൗൺ ഷിപ്പിനു അനുമതി നല്കിയിട്ടില്ലെന്ന് തിരുവന്തപുരം കോർപ്പറേഷൻ ഹൈക്കോടതിയേ അറിയിച്ചതോടെ ആ വാദവും പൊളിയുകയായിരുന്നു

ലുലു മാളിലേക്ക് വെള്ളം വൈദ്യുതി എന്നീ കണക്ഷനുകൾ ലഭിക്കണം. അത് ലഭിക്കണമെങ്കിൽ കോർപ്പറേഷൻ കപ്ളീഷൻ സർട്ടിഫികറ്റ് നല്കണം. ഹൈക്കോടതിയിൽ അതീവ ഗുരുതരമായ കേസ് നിലനില്ക്കുന്നതിനാൽ അനധികൃതമായി ലൈസൻസ് നല്കിയാൻ പിന്നീട് ഒപ്പിടുന്ന ഉദ്യോഗസ്ഥൻ കുടുങ്ങും. അനധികൃത കെട്ടിട നിർമ്മാനവുമായി ബന്ധപ്പെട്ട കേന്ദ്ര വനം പരിസ്ഥിതി നിയമത്തിൽ 5 കൊല്ലം കഠിന തടവുവരെ ഇത്തരം ഉദ്യോഗസ്ഥർക്ക് പിൻ കാലത്ത് കേസ് വന്നാൽ ലഭിക്കാം. കെട്ടിടം പൊളിക്കേണ്ടിവന്നാൽ ആ ചിലവും അനുമതി നല്കി ഒപ്പിട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാനും വ്യവസ്ഥയുണ്ട്. അതിനാൽ തന്നെ ലുലു മാളിന്റെ കാര്യത്തിൽ സർക്കാരുകൾ കൈ അയച്ച് കണ്ണടക്കുമ്പോൾ ഉദ്യോഗസ്ഥ വൃന്ദം ഭയന്ന് മുട്ട് കൂട്ടിയിടിക്കുകയാണ്‌. വൈദ്യുതി കിട്ടുന്നില്ല. വെള്ളം കിട്ടുന്നില്ല, ഫോൺ ഗ്യാസ് കണക്ഷനുകൾ ഇല്ല..ഫയർ ആന്റ് സേഫ്റ്റി ലൈസൻസ് കിട്ടുന്നില്ല. തീര ദേശ അതോറിറ്റിയുടെ ലൈസൻസ് , പൊല്യൂഷൻ കൺ ട്രോൾ ബോഡ് അനുമതി, ഇൻലാന്റ് നാവിഗേഷൻ വകുപ്പിന്റെ അനുമതി എല്ലാം ആവശ്യമാണ്‌. ഇത് എല്ലാം അടിസ്ഥാനപ്പെടുത്തിയാണ്‌ കോർപ്പറേഷൻ കമ്പ്ളീഷൻ സർട്ടിഫികറ്റ് നല്കുന്നത്. മേൽ പറഞ്ഞ ഒരു വകുപ്പുകലും തിരുവന്തപുരം ലുലു മാളിനു ലൈസൻസ് നല്കാൻ തയ്യാറാകുന്നില്ല. സർക്കാർ സമ്മർദ്ദം ചെലുത്തിയാൽ സർക്കാരിനോട് ഗവണ്മെന്റ് ഓർഡർ ഗസറ്റ് വഴി ഇറക്കി തരുവാൻ ഉദ്യോഗസ്ഥർ പറയും. ഔദ്യോഗികമായി അങ്ങിനെ ചെയ്യാൻ സർക്കാരിനും സാധിക്കില്ല

2000 കോടി രൂപയോളം തിരുവന്തപുരം ലുലു മാളിനു മുടക്കി എന്നാണ്‌ പറയുന്നത്. അനശ്ചിതത്വം തുടരുമ്പോൾ ആണ്‌ ലുലു മാൾ ഡയറക്ടർ നിഷാദ് എം എ എന്നയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ലുലു മാൾ ഇന്റർ നാഷ്ണൽ ഡയർക്ടർ ആണ്‌ നൗഷാദ്. നിലവിൽ ഹൈക്കോടതിയിൽ ലുലു മാളിനെതിരേ നിലനില്ക്കുന്ന കേസ് അടിയന്തിരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് ഇന്റേറിയം ആപ്ലികേഷനാണ്‌ ഫയൽ ചെയ്തിരിക്കുന്നത്. പെറ്റീഷന്റെ ആദ്യ പാരഗ്രാഫിൽ തന്നെ പറയുന്നത് സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾക്കെതിരേ ഉള്ള ആരോപണം ആണ്‌. ലുലു മാളിനെതിരേ ആരോപണം ഉന്നയിക്കുന്നു എന്നാണ്‌

ഹൈക്കോടതിയിൽ ഉള്ള റിട്ട് ഹരജി വലിയ തടസങ്ങൾ ആണ്‌ പദ്ധതിക്ക് ഉണ്ടാക്കുന്നത് എന്ന് ലുലു അധികൃതരുടെ ഹരജിയിൽ പറയുന്നു.  നിർമ്മാണം പൂർത്തിയായിട്ടും കോർപ്പാരേഷൻ ഒക്കുപൻസി സർട്ടിഫികറ്റ് നല്കുന്നില്ല. കേരളത്തിൽ കോവിഡ് മുൻ നിർത്തി എല്ലാ കെട്ടിട നിർമ്മാണങ്ങൾക്കും പെർമിറ്റ് പുതുക്കി നല്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ലുലു മാളിനു തിരുവന്തപുരം കോർപ്പറേഷൻ വിൽഡിങ്ങ് പെർമിറ്റ് പുതുക്കി നല്കുന്നത് നിരസിച്ചു.ആകെ ബുദ്ധുമിട്ടിലാണെന്നും ലോക്ക് ഡൗൺ മാറിയാൽ ഉല്ഘാടനത്തിനു ഇരിക്കവേയാണ്‌ ഇത്തരം തടസങ്ങൾ എന്നും അതിനാൽ ഞങ്ങൾക്കെതിരായ റിട്ട് ഹരജിയിൽ പെട്ടെന്ന് തീരുമാനം പറയണം എന്നും ലുലു അധികൃതർ ഹൈക്കോടതിയിൽ നല്കിയ അപേക്ഷയിൽ പറയുന്നു.