യു.പി ലുലുമാളിൽ നിസ്കരിച്ചവരെ അറസ്റ്റ് ചെയ്യാൻ പോലീസ്, നിസ്കരിച്ചവരെ തള്ളിപറഞ്ഞ് ലുലുമാൾ അധികൃതർ നിയമം പാലിച്ചു

യു.പി ലുലുമാളിൽ അജ്ഞ്ജാതർ നിസ്കരിച്ചത് യു.പി പോലീസ് ഗൗരവമായി അന്വേഷിക്കുന്നു. പൊതു സ്ഥലത്ത് നിസ്കാരം കർശനമായി നിരോധിച്ച യു.പിയിലെ നിയമങ്ങൾക്ക് എതിരാണ്‌ ഇത്തരം കാര്യങ്ങൾ. മാളിൽ ജോലി ചെയ്യുന്നവരോ സാധനങ്ങൾ വാങ്ങാൻ വന്നവരോ ആയിരിക്കാം എന്നു പോലീസ് സംശയിക്കുന്നു. എന്നാൽ നിയമ ലംഘനം ആയതിനാൽ സംഭവത്തേ തള്ളി പറയുകയായിരുന്നു ലുലു മാൾ അധികൃതർ.മാളില്‍ നമസ്‌കരിച്ചവര്‍ക്കെ തിരെ പരാതി നല്‍കുമെന്നും ലുലു ഗ്രൂപ്പ് മാനേജര്‍ അറിയിച്ചു. ലുലു മാളില്‍ മുസ്ലീം വിശ്വാസികള്‍ നിസ്‌കരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിറകെയാണ് ലുലു ഗ്രൂപ്പ് ഔദ്യോഗിക പ്രസ്താവന ഉണ്ടായിരിക്കുന്നത്.

എന്നാൽ കേരളത്തിലെ എല്ലാ ലുലു മാളിലും നിസ്കരിക്കാൻ പ്രത്യേക ഹാളുകൾ തന്നെ ഉണ്ട്. നിസ്കാര സ്ഥലങ്ങളോട് കൂടിയതാണ്‌ എല്ലാ ലുലു മാളുകളും. യു.പിയിൽ ചെന്നപ്പോൾ ലുലു മാൾ ഇത്തരം കാര്യങ്ങൾ പരസ്യമായി തള്ളി പറഞ്ഞു എന്നതാണ്‌ വസ്തുത. യു.പിയിലെ പരസ്യമായ നിസ്കാര നിരോധനത്തിനെതിരേ വൻ പ്രതിഷേധം മുസ്ളീങ്ങൾ ഉയർത്തുമ്പോഴാണ്‌ എം.എ യൂസഫലിയുടെ ലുലു മാൾ നിസകാരം നടത്തിയവർക്കെതിരേ കേസ് കൊടുക്കുന്നത്.

മാളിൽ നിസ്കാരം നടത്തിയവർക്കെതിരെ സി സി ടി വി ദൃശ്യങ്ങൾ വയ്ച്ച് പോലീസ് കേസെടുക്കും. അജ്ഞാതരാണ്‌ ഇത് ചെയ്തത് എന്നാണ്‌ ലുലു അധികൃതർ പറയുന്നത്. അജ്ഞാതർ മാളിൽ എത്തി നിസ്കരിച്ച് എന്ന് പറയുമ്പോൾ ഗൗരവം കൂടുകയാണ്‌. ലുലു മാളില്‍ മതപരമായ ഒരു ചടങ്ങുകളും പ്രാര്‍ഥനകളും അനുവദിക്കില്ല. ലുലു ഗ്രൂപ്പ് എല്ലാ മതങ്ങളേയും ബഹുമാനിക്കുവെന്നും, ഒരു പ്രത്യേക വിഭാഗത്തിനും മാളില്‍ ചടങ്ങുകളും പ്രാര്‍ഥനകളും നടത്താന്‍ അനുവദിക്കി ല്ലെന്നുമാണ് ലുലു ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. മാളില്‍ നമസ്‌കരിച്ചവര്‍ക്കെതിരെ പരാതി നൽകുമെന്നും ഇത്തരം കാര്യങ്ങൾ കർശനമായി അനുവദിക്കില്ലെന്നും ലുലു അധികാരികൾ അറിയിപ്പ് നല്കി.

ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ മാളിലെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായി മാള്‍ ജനറല്‍ മാനേജര്‍ സമീര്‍ വര്‍മ അറിയിച്ചു. ഈ മാസം 10നാണ് ലക്‌നൗവില്‍ ലുലു മാള്‍ ഉദ്ഘാടനം ചെയ്യുന്നത്. മാളില്‍ നമസ്‌കരിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ലുലു ഗ്രൂപ്പ് മാനേജര്‍ പറഞ്ഞു.