ചിത്രയുടെ ഭർത്താവുമായി പിണങ്ങാനിടയായ കാരണം വെളിപ്പെടുത്തി എം ജയചന്ദ്രൻ

മലയാള സംഗീത സംവിധായകനും ഗായകനുമാണ് എം. ജയചന്ദ്രൻ. സംഗീത റിയാലിറ്റി പരിപാടികളിൽ വിധികർത്താവായും ശ്രദ്ധനേടുന്നുണ്ട്. എം ജയചന്ദ്രൻ സംഗീതം നൽകിയ മിക്ക പാട്ടുകളും സൂപ്പർഹിറ്റുകളാണ്. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ കാത്തിരുന്ന് കാത്തിരുന്നു.. എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഉൾപെടുന്നതാണ്. 2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ഈ ഗാനത്തിനായിരുന്നു.

എന്നാൽ ഗായിക ചിത്രയുടെ ഭർത്താവുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ചിട്ടുണ്ട്. ജോൺ ബ്രിട്ടാസിനൊപ്പം ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ചിത്രയുടെ ഭർത്താവ് വിജയ് ശങ്കറുമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ച് സംസാരിച്ചത്. വാക്കുകൾ,

എന്റെ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെടുകയും സങ്കടപ്പെടുകയും വിഷമിക്കുകയും ചെയ്തിട്ടുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒന്ന് ചിത്ര ചേച്ചിയുടെ ഭർത്താവുമായിട്ടുള്ള പ്രശ്‌നമാണ് എന്ന് പറയാതിരിക്കാൻ പറ്റില്ല. പക്ഷേ ഞാൻ വന്ന വഴി മറക്കുന്ന ആളല്ല. വിജയൻ ചേട്ടനെ സംബന്ധിച്ചിടത്തോളം എന്റെ തുടക്കത്തിൽ ഒരുപാട് സഹായം ചെയ്തിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ കമ്പനിയിൽ ആദ്യമായി സംഗീതം ചെയ്യാൻ അവസരം തന്നു. അവരുടെ വീട്ടിൽ തന്നെ പലപ്പോഴും താമസിച്ചിട്ടുണ്ട്. എന്റെ സംഗീതം നന്നാക്കാൻ വേണ്ടി ഞാനെന്റെ അമ്മയെയും കൂട്ടി പോയിട്ടാണ് അവിടെ താമസിച്ചിട്ടുള്ളത്.

വിജയൻ ചേട്ടനും ചിത്രച്ചേച്ചിയും എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്തിട്ടുള്ള വ്യക്തികളാണ്. അവരെ കുറിച്ച് ഏതെങ്കിലും ഒരു ഷോ യിൽ നെഗറ്റീവ് പറയാൻ താൻ ഉദ്ദേശിക്കുന്നില്ല. വിജയൻ ചേട്ടന്റെ സൈഡിൽ നിന്നും ചെയ്ത കാര്യങ്ങൾ നോക്കുമ്പോൾ അദ്ദേഹത്തിന് അത് ശരിയായിരിക്കും. എന്റെ സൈഡിൽ നിന്ന് നോക്കുമ്പോൾ ഞാൻ ചെയ്ത കാര്യങ്ങളും ശരിയായിരിക്കും. തെറ്റും ശരിയും പലപ്പോഴും ഓരോരുത്തരുടെയും കാഴ്ചപാടിന് അനുസരിച്ചായിരിക്കും. അതുകൊണ്ട് അദ്ദേഹം തെറ്റുക്കാരനാണൈന്ന് ഞാൻ പറയില്ല. അദ്ദേഹത്തോട് ദേഷ്യമോ അലോസരമോ ഒന്നും ഇപ്പോൾ തോന്നുന്നില്ല.