അറസ്റ്റ് ഉറപ്പായപ്പോള്‍ ദേഹാസ്വാസ്ഥ്യം,ശിവശങ്കറിന് ഈ തരികിട എത്രനാള്‍ തുടരാനാകും

തിരുവനന്തപുരം:അറസ്റ്റിലാകുമെന്ന് മനസിലായതോടെ അവസാനത്തെ അടവ്,നെഞ്ച് വേദന.ശിവശങ്കറിന്റെ കൂര്‍മബുദ്ധി.എന്നാല്‍ ഈ തരികിട ഒക്കെ കാണിച്ച് എത്ര നാളത്തേക്ക് ശിവശങ്കറിന് അറസ്റ്റ് ഒഴിവാക്കാനാകും?.ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് അറസ്റ്റിന് ഒരുങ്ങവെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നെഞ്ച് വേദന അനുഭവപ്പെട്ടത്.കരമനയില്‍ തന്റെ ഭാര്യ ഡോക്ടറായ സ്വകാര്യ ആശുപത്രിയില്‍ ആണ് ശിവശങ്കറുള്ളത്.ഇത്ത് ആന്‍ജിയോഗ്രാം നടത്തു.ശിവശങ്കറിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നും തന്നെയില്ലെന്ന് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.ഇസിജിയില്‍ വ്യത്യാസം കണ്ടതോടെയാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ നിര്‍ദേശിച്ചത്.ഇതിന് ശേഷം ഡോക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ശിവശങ്കറിന് മേലുള്ള കസ്റ്റംസിന്റെ തുടര്‍ നടപടി.ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവിലാണ് ശിവശങ്കര്‍

ഇന്നലെ വൈകുന്നേരത്തോടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.സ്വര്‍ണ്ണക്കടത്തു കേസില്‍ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.കേസില്‍ നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചുവെന്നും അറസ്റ്റിന് ഒരുങ്ങുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതും.ഇതുവരെ പല പ്രാവശ്യം ശിവശങ്കറെ ചോദ്യം ചെയ്തപ്പോഴെല്ലാം സ്വന്തം വാഹനത്തിലാണ് അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നില്‍ എത്തിയത്.എന്നാല്‍ വെള്ളിയാഴ്ച കസ്റ്റംസ് സ്വന്തം വാഹനത്തിലാണ് ശിവശങ്കറെ കൊണ്ടുപോയത്.കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കില്‍ ശനിയും ഞായറും ആയതിനാല്‍ ശിവശങ്കറിന് ജാമ്യവും ലഭിക്കുമായിരുന്നില്ല

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നാടകീയ നീക്കങ്ങള്‍ ഉണ്ടായത്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വ്തതിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടില്‍ എത്തുകയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തു.കസ്റ്റംസ് വാഹനത്തില്‍ തന്നെ വരണം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയില്‍ വെച്ച് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.കസ്റ്റംസ് വാഹനത്തിന്റെ ഡ്രൈവര്‍ രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് കൊണ്ടുപോകാന്‍ ആയിരുന്നു ശ്രമം.എന്നാല്‍ പിന്നീട് ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷവും കസ്റ്റംസ് ആവിടെ തുടര്‍ന്നത് ഉദ്വേഗം കൂട്ടി.ഒടുവില്‍ ഇസിജിയിലെ വേരിയേഷനും ആന്‍ജിയോഗ്രാം ചെയ്യണമെന്നും അറിയിച്ചതോടെയാണ് കസ്റ്റംസ് രാത്രി ഒമ്പത് മണിയോടെ മടങ്ങിയത്.ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ചാവും ഇന്ന് കസ്റ്റംസിന്റെ നീക്കം