വിവാദപ്രസംഗത്തില്‍ സജി ചെറിയാനെ പിന്തുണച്ച് എംഎ ബേബി

വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെ പിന്തുണച്ച് സിപിഐഎം കേന്ദ്രനേതൃത്വം. മന്ത്രി സജി ചെറിയാന്‍ ഉദ്ദേശിച്ചത് രാജ്യത്തെ സാമുഹ്യ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചാണ്. രാജ്യത്ത് വളര്‍ന്ന് വരുന്ന കുത്തകകളെ വിമര്‍ശിക്കുന്ന കൂട്ടത്തില്‍ ഉണ്ടായ നാവ് പിഴയാകാം പ്രസംഗത്തില്‍ സംഭവിച്ചതെന്ന് എംഎ ബേബി.

കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അറിയില്ല രാജ്യത്തെ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചാണ് പ്രസംഗിച്ചതെന്ന് സജി ചെറിയാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിക്ക് പറ്റിയ നാവ് പിഴയില്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് കൊണ്ട് ഇന്ത്യക്കാരന്‍ എഴുതി വച്ചിരിക്കുകയാണെന്നും. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിത്. ഇതാണ് 75 വര്‍ഷമായി പിന്തുടരുന്നതെന്നും. ജനാധിപത്യം, മതേതരത്വം എന്നിവ പേരിന് മാത്രമാണ് എഴുതിവച്ചിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.