ഇയാൾ കേരളത്തേ ആകെ വിലക്കെടുക്കുന്നു, ഊറ്റിയെടുത്തത് എത്ര ആയിരം കോടി, എം എ യൂസഫലി യേകുറിച്ച് കെ എം ഷാജഹാൻ

എം എ യൂസഫലി കേരളത്തേ വിലക്കെടുക്കുന്നു, ഇയാൾ ഊറ്റി എടുക്കുന്നത് എത്ര കോടിയാണ്‌. രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ കെ എം ഷാജഹാനാണിപ്പോൾ എം എ യൂസഫലിയുമായി ബന്ധപ്പെട്ട് കേരളത്തിന്‌ ഇത്തരത്തിൽ ഒരു മുന്നറിയിപ്പുമായെത്തിയത്. കഴിഞ്ഞ ദിവസം ലോക കേരള സഭയിൽ 16കോടിയുടെ ഭക്ഷണ ധൂർത്ത് പ്രവാസികളുടെ പേരിൽ തിരുവന്തപുരത്ത് നടക്കുന്നതിനെതിരേ രംഗത്ത് വന്ന പ്രതിപക്ഷത്തിനെതിരേ എം എ യൂസഫലി വന്നിരുന്നു. ഇതിനു എം എ യൂസഫലിക്ക് കണക്കിനു മറുപടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും നല്കിയിരുന്നു.

ഇപ്പോൾ കെ എം ഷാജഹാനും എം എ യൂസഫലിയേ വിമർശിച്ച് രംഗത്ത് വരുമ്പോൾ പുതിയ ചില വെളിപ്പെടുത്തൽ കുടിയാകുന്നു. എം എ യൂസഫലി ധാരാളം പേർക്ക് തൊഴിൽ നല്കി എന്നത് സത്യമാണ്‌. എന്നാൽ ഇയാൾ കേരളത്തേ ഊറ്റി കുടിക്കു
കയാണ്‌ എന്ന വിധത്തിലാണ്‌ വിമർശനം.

ഷാജഹാന്റെ പോസ്റ്റിലേക്ക്

ഇയാൾ കേരളത്തിൽ നിന്ന് ഊറ്റി എടുത്തത് എത്രായിരം കോടി?
കേരളത്തിൽ ഇയാൾ നടത്തിയത് എത്ര കോടി രൂപയുടെ നിക്ഷേപം?
ഇയാൾ കേരളത്തിൽ എത്ര പേർക്ക് തൊഴിൽ നൽകി?
ഇനിയെങ്കിലും മലയാളി നെഞ്ച് വിരിച്ചു നിന്ന് ഇക്കാര്യം ഇയാളോട് ചോദിക്കണം.
രാഷ്ട്രീയ ദല്ലാളന്മാരുടെ സഹായത്തോടെ ഇയാൾ കേരളത്തെയാകെ വിലക്കെടുക്കുകയാണ്. അത് നമ്മൾ ഇനിയെങ്കിലും തിരിച്ചറിയണം.
പഴയ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പുതിയ രൂപമാണ് ഇയാൾ.

എം എ യൂസഫലി എങ്ങിനെയാണ്‌ കേരളത്തേ വിലക്കെടുക്കുന്നത് എന്ന ഷാജഹാന്റെ വിമർശനത്തിനു പിന്നിൽ ലുലു കേരളത്തിൽ കെട്ടിപടുത്ത സാമ്രാജ്യങ്ങൾ വന്ന വഴി തന്നെയാണ്‌. കൊച്ചിയിൽ കായൽ കൈയ്യേറി ബൊൾഗാട്ടി സെന്ററും മറ്റും നിർമ്മിച്ചു. ഇവിടുത്തേ ഹയാത്ത് ഹോട്ടൽ ഇതിന്റെ മറ്റൊരു ഉദാഹരണമായി വിമർശനം ഉണ്ട്. ( ലുലു ബൊൾഗാട്ടി സെന്റർ കായൽ കൈയേറ്റം )കൊച്ചിയിലെ കായൽ കൈയേറ്റ പരാതികളും കേസുകളും പിന്നീട് എന്തായി എന്നും എന്ത് സംഭവിച്ചു എന്നും ചോദിച്ചാൽ നിയമവും സർക്കാരും എം എ യൂസഫലിക്ക് മുന്നിൽ കുമ്പിട്ട് നിന്നു എന്നാണ്‌ ഉത്തരം.

തിരുവനന്തപുരത്ത് ആക്കുളം കായലും പാർവതി പുത്തനാർ നദിയും നശിപ്പിച്ചും മണ്ണിട്ട് നികത്തിയും ആണ്‌ ലുലു മാൾ പണിതത്.വൻ തിരമാലകൾ വരാൻ സാധ്യതയുള്ള ഹൈ ടൈഡ് ലൈനിലെ നിയമങ്ങളും തീരദേശ നിയമങ്ങളും ലംഘിച്ചു എന്ന് സംയുക്ത സമിതി തന്നെ കണ്ടെത്തിയിട്ടും നടപടി ഉണ്ടായില്ലായിരുന്നു. ഇവിടെ ദേശീയ പാതയിൽ നിന്നും 6 മീറ്റർ എന്ന ദൂര പരിധി പാലിക്കാതെയാണ്‌ കെട്ടിട നിർമ്മിതികളും നടത്തിയത്. 5000ത്തോളം പാർക്കിങ്ങ് ഉള്ള തിരുവനന്തപുരം ലുലു മാളിലേക്ക് കയറുന്നത് ദേശീയ പാതയിൽ നിന്നാണ്‌. ഇവിടുത്തേ ട്രാഫിക് കുറയ്ക്കാൻ നിയമ പ്രകാരം മാൾ 4 നിര സർവീസ് റോഡ് എങ്കിലും നിർമ്മിക്കണം. എന്നാൽ അതും ചെയ്തിട്ടില്ല. ദേശീയ പാതയുടെ ഒരേ ഒരു സർവീസ് റോഡാണ്‌ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണയിലാണുള്ളത്