വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മുംബൈ. മതപഠനത്തിനെത്തിയ വിദ്യാര്‍ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസയിലെ പ്രധാന അധ്യാപകനായ സൈനാബാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചത്.

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കുട്ടിയെ സൈനബ് മുറിയിലേക്ക് വിളിച്ചു. തുടര്‍ന്ന് കുട്ടിയെ ബലമായി സൈനബ് പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന കുട്ടി ഇയാളില്‍ നിന്നും രക്ഷപെട്ട് ഓടി. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് എടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ഒളി സങ്കേതത്തില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.