അസമിലെ മദ്രസകൾക്ക് പൂട്ടിട്ട് മുഖ്യമന്ത്രി, കോളജുകളും സർവകലാശാലകളും ആണ് വേണ്ടത്, മ​ദ്രസകൾ അല്ല

ബംളുരു. അസമിലെ മദ്രസകൾക്ക് പൂട്ടിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മ​ദ്രസകൾ അല്ല ഇപ്പോൾ ആവശ്യം,പകരം വേണ്ടത് കോളജുകളും സർവകലാശാലകളും ആണ് എന്ന് അറിയിച്ചു കൊണ്ട് നിലവിൽ ഇതുവരെ 600 മദ്രസകൾ പൂട്ടിഎന്നും, ബാക്കിയുള്ളവ ഉടൻ തന്നെ അടച്ചുപൂട്ടുമെന്നും ആണ് അദ്ദേഹം അറിയിക്കുന്നത്. കർണാടകയിലെ ബെലഗാവിയിൽ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അസം മുഖ്യമന്ത്രി സംസ്ഥാനത്തെ മ​ദ്രസകളെല്ലാം ഉടൻ അടച്ചുപൂട്ടുമെന്ന് അറിയിച്ചത്.

മ​ദ്രസകൾ അല്ല ആവശ്യം. എൻജിനീയർമാരെയും ഡോക്ടർമാരെയുമാണെന്നും ആണെന്നും അദ്ദേഹം പറയുന്നു. മദ്രസകൾക്കു പകരം കൂടുതൽ സ്കൂളുകളും കോളജുകളും യൂനിവേഴ്സിറ്റികളുമാണ് വേണ്ടത്. ആധുനിക ഇന്ത്യക്ക് മദ്രസകൾ വേണ്ടെന്നും ഹിമന്ത ശർമ കൂട്ടിച്ചേർത്തു. നിലവിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 3000 മദ്രസകൾ പ്രവർത്തിക്കുന്നുണ്ട് അസമിൽ.

കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശർമ എത്തിയത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറി വന്ന അഭയാർഥികള്‍ രാജ്യത്തിന് ഭീഷണിയാണെന്നും ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.കര്‍ണാടക തിരഞ്ഞെ‌ടുപ്പിനോട് അനുബന്ധിച്ച് ബിജെപി നേതാക്കളു‌ടെ പര്യടനത്തിന്‍റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ ബെംഗളൂരുവില്‍ എത്തിയത്.കോൺഗ്രസുകാർ ബാബറി മസ്ജിദിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. രാമക്ഷേത്രത്തെക്കുറിച്ചല്ല. കോൺഗ്രസുകാർ പുതിയ കാലത്തെ മുഗളന്മാർ ആണ്. അവരെ ജനം കടുത്ത പാഠം പഠിപ്പിക്കണം.

കോൺഗ്രസിനെ രാജ്യത്തു നിന്നുതന്നെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. രാജ്യം ഔറംഗസീബിനെപ്പോലുള്ള മുഗൾ ഭരണാധികാരികളുടെ കൈകളിലായിരുന്നുവെന്ന് കോൺഗ്രസ് പറയുന്നുണ്ട്. എന്നാൽ ഔറംഗസീബിനെക്കാൾ 10 മടങ്ങ് ശക്തനായിരുന്നു ശിവാജി മഹാരാജ് എന്ന കാര്യം എന്തുകൊണ്ട് പറയുന്നില്ല? ഇതിലൂടെ ചരിത്രകാരന്മാരെ ആക്ഷേപിക്കുകയാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തള്ളി രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുമെന്ന് വിശ്വസിക്കുന്നവരോട് സഹതാപം തോന്നുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറയുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ ജയ്‌റാം രമേശ് രാഹുല്‍ ഗാന്ധിയെ തിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുള്ള ബിശ്വ ശര്‍മയുടെ പരാമര്‍ശം.

‘എനിക്ക് മറ്റൊന്നും തോന്നുന്നില്ല പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തള്ളി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാക്കുമെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷക്കാരോടും മതേതരവാദികളോടും സഹതാപമുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. മൈക്ക് ഓണാക്കി വെച്ച് രാഹുല്‍ ഗാന്ധിയെ പഠിപ്പിക്കുന്നതിലൂടെ ജയ്‌റാം രമേശ് മുഖ്യ അട്ടിമറിക്കാരനായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നിര്‍ഭാഗ്യവശാല്‍ താന്‍ പാര്‍ലമെന്റ് അംഗമായി പോയി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിരുന്ന ജയ്‌റാം രമേശ് നിര്‍ഭാഗ്യവശാല്‍ എന്ന വാക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും പരിഹാസങ്ങള്‍ക്ക് ഇടയാക്കുമെന്നും രാഹുല്‍ ഗാന്ധിക്ക് പറഞ്ഞുകൊടുത്തു.സ്വകാര്യമായി പറഞ്ഞതാണെങ്കിലും മൈക്ക് ഒണായിരുന്നതിനാല്‍ ജയ്‌റാം രമേശിന്റെ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യക്തമായി. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.