Home Premium മഹാ കാളികാ യാഗം പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ,മഹാ കാൽ ബാബ കൈലാസപുരി സ്വാമി യാഗ ഭൂമിയിൽ,’Maha Kalika...

മഹാ കാളികാ യാഗം പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ,മഹാ കാൽ ബാബ കൈലാസപുരി സ്വാമി യാഗ ഭൂമിയിൽ,’Maha Kalika Yagam’

Maha Kalika Yagam ഹൈന്ദവ ചരിത്രത്തിലെ ആദ്യ മഹാ കാളികാ യാഗം തിരുവന്തപുരം പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ നടന്ന് വരികയാണ്‌. യാഗ സ്ഥലത്തേക്ക് അഘോരി സന്യാസിമാർക്കിടയിൽ മഹാ കാൽ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയും മഹാകാളികായാഗത്തിൽ പങ്കെടുക്കാൻ എത്തിച്ചേരും. ഹിമാലയ സാനുക്കളിൽ തപസ്സനുഷ്ഠിക്കുന്ന 87 വയസ്സുള്ള കൈലാസപുരി സ്വാമിജി ആദ്യമായാണ് ഒരു പൊതു പരിപാടിയിൽ പ പങ്കെടുക്കുന്നത്.ചുടല ഭസ്മം ശരീരത്തിൽ പൂശി രുദ്രാക്ഷമാലകൾ വസ്ത്രമായും, , ആഭരണമായും ഉപയോഗിക്കുന്ന സ്വാമിജിയെ അവധൂതനായിട്ടാണ് ഭക്തർ കാണുന്നത്

3 വർഷം മുമ്പ് മഹാകാലേശ്വർ ശിവ ക്ഷേത്രത്തിലെ ശിവലിംഗത്തിൽ നെയ്യഭിഷേക സമയത്ത് കൈലാസപുരി സ്വാമിയുടെ മുഖം തെളിഞ്ഞ് വന്നത് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മഹാമാരികളിൽ വലയുന്ന ലോകത്തിൻറെ നന്മയ്ക്ക് വേണ്ടിയാണ്.മഹാകാളികാ യാഗം നടത്തുന്നത്.മെയ് 6 മുതൽ 16 വരെ നടക്കുന്ന മഹാകാളികാ യാഗത്തിൽ പങ്കെടുക്കുന്നതിനാണ് അഘോരി സന്യാസിമാർ കേരളത്തിലെത്തുന്നത്