മഹാലക്ഷ്മിയ്ക്കൊപ്പം കാവ്യ മാധവൻ, താരപുത്രിയുടെ പുത്തൻ ചിത്രം വൈറൽ

മഹാലക്ഷ്മിയെ എടുത്ത് നിൽക്കുന്ന ചിത്രം പങ്കിട്ട് കാവ്യ. ഫോട്ടോ കണ്ടവരെല്ലാം അമ്മേയെപ്പോലെ തന്നെ മോളും സുന്ദരിയാണെന്നും കാവ്യയുടെ കുഞ്ഞ് പതിപ്പാണ് മഹാലക്ഷ്മിയെന്നുമെല്ലാം കമന്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ സിനിമാക്കാരുടെ ഒരു പരിപാടിയിൽ ഭാര്യ കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം ദിലീപ് എത്തിയിരുന്നു. അവിടെ നിന്നുമുള്ളതാണ് മകളെ എടുത്ത് നിൽക്കുന്ന കാവ്യയുടെ ചിത്രം. ഫോട്ടോ കണ്ടവരെല്ലാം അമ്മേയെപ്പോലെ തന്നെ മോളും സുന്ദരിയാണെന്നും കാവ്യയുടെ കുഞ്ഞ് പതിപ്പാണ് മഹാലക്ഷ്മിയെന്നുമെല്ലാം കമന്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ സിനിമാക്കാരുടെ ഒരു പരിപാടിയിൽ ഭാര്യ കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം ദിലീപ് എത്തിയിരുന്നു. അവിടെ നിന്നുമുള്ളതാണ് മകളെ എടുത്ത് നിൽക്കുന്ന കാവ്യയുടെ ചിത്രം.

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകൾ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. വിവാഹത്തിന് ശേഷം കാവ്യ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. സോഷ്യൽ മീഡിയകളിലും സജീവമല്ല. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്.

ദിലീപ് കാവ്യ വിവാഹം ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് നടക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിടുന്നതിനിടെയായിരുന്നു ദാലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് രണ്ടാം വിവാഹത്തിന് ചുക്കാൻ പിടിച്ചത്. 2018 ഒക്ടോബർ 19നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്.