അച്ഛന്റെ ചിരിയും, അമ്മയുടെ സൗന്ദര്യവും മുതൽക്കൂട്ടാക്കിയ കുഞ്ഞ് മഹാലക്ഷ്മിക്ക് ഇന്ന് മൂന്നാം പിറന്നാൾ

ദിലീപിന്റെയും കാവ്യ മാധവന്റെയും പൊന്നോമന മഹാലക്ഷ്മിക്ക് ഇന്ന് മൂന്നാം പിറന്നാൾ. നിരവധിപ്പേരാണ് കുഞ്ഞിന് ആശംസയുമായെത്തുന്നത്. ദിലീപ് ഫാൻസ് പേജുകളിൽ വൈറലായ ഒരു ആശംസ ഇങ്ങനെ,

മഹാലക്ഷ്മിയുടെ ഒരു പഴയ ചിത്രത്തിനോടൊപ്പമാണ് ആശംസ, ഇന്ന് മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന, മലയാളത്തിന്റെ പ്രിയ താരദമ്പതികളായ ദിലീപ് കാവ്യ ജോഡിയുടെ പൊന്നോമന – മഹാലക്ഷ്മി – മോൾക്ക് ദിലീപ് കാവ്യഗേൾസ് ഫാൻസിന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ മംഗളങ്ങൾ . അച്ഛന്റെ ഹൃദ്യമായ ചിരിയും, അമ്മയുടെ സൗന്ദര്യവും മുതൽക്കൂട്ടാക്കിയ, ചേച്ചികുട്ടിയായ മീനാക്ഷിയുടെ സ്വന്തം കുഞ്ഞനുജത്തി- മാമാട്ടിക്ക് – എല്ലാവിധ ഐശ്വര്യവും, സന്തോഷവും, ആയുരാരോഗ്യ സൗഖ്യങ്ങളും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്നും ആശംസിക്കുന്നു എന്നാണ് ആ കുറിപ്പ്. ഒന്നാം ജന്മദിനത്തിലാണ് മഹാലക്ഷ്മിയുടെ ചിത്രം ആദ്യമായി പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് ആദ്യമായി ആദ്യാക്ഷരം കുറിച്ചത്.

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകൾ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. വിവാഹത്തിന് ശേഷം കാവ്യ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. സോഷ്യൽ മീഡിയകളിലും സജീവമല്ല. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്.

ദിലീപ് കാവ്യ വിവാഹം ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് നടക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിടുന്നതിനിടെയായിരുന്നു ദാലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് രണ്ടാം വിവാഹത്തിന് ചുക്കാൻ പിടിച്ചത്. 2018 ഒക്ടോബർ 19നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്.