അന്യസംസ്ഥാന തൊഴിലാളി അദ്ധ്യാപികയേ ക്രൂരമായി ആക്രമിച്ച് കവർച്ച നടത്തി

മാഹിയിൽ അന്യ സംസ്ഥാന തൊഴിലാളി അദ്ധ്യാപികയുടെ വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ച് മോഷണം നടത്തി. മുണ്ടോക്ക് ജംഗ്ഷനിലെ മീര ടീച്ചറാണ് ക്രൂരമായ അക്രമത്തിന് ഇരയായത്.സാരമായ പരിക്കുകളോടെ മീര ടീച്ചറേ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമി വീടിനുള്ളിൽ കയറുന്നതും പതുങ്ങി നില്ക്കുന്നതുമായ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു

മീര ടീച്ചർ പുറത്ത് നിന്നും തുണികൾ എടുത്ത് വീടിന്റെ ഉള്ളിലേക്ക് പോകുന്ന സമയത്ത് അന്യ സംസ്ഥാന ക്രിമിനൽ പതുങ്ങി പുറത്ത് ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് ടീച്ചർ വീടിനുള്ളിലേക്ക് കയറിയതിനു പിന്നാലെ കടക്കാൻ ശ്രമിച്ചു എങ്കിലും മുൻ വാതിൽ ടീച്ചർ ഉള്ളിൽ നിന്നും പൂട്ടിയതായി മനസിലാക്കുന്നു.

തുടർന്ന് മോഷ്ടാവ് കയറും മറ്റും ഉപയോഗിച്ച വീടിന്റെ രണ്ടാം നിലയിലൂടെ വലിഞ്ഞ് കയറി വീടിനുള്ളിൽ കടക്കുകയും ടീച്ചറേ മാരകമായി ആക്രമിച്ച് മോഷണം നടത്തി രക്ഷപെടുകയായിരുന്നു.വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടിണ്ട്. ഇതര സംസ്ഥാന സ്വദേശിയാണ് അക്രമി എന്നാണ് പോലീസിന്റെയും നിഗമനം.ടീച്ചറുടെ തലക്കാണ് പരിക്കേറ്റത്.സംഭവത്തിൽ മാഹി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.മാഹിയിലും തലശേരിയിലും സംഭവം അറിഞ്ഞതോടെ ജനങ്ങൾ ആശങ്കയിലാണ്‌. ഏറെ വീടുകളിൽ വൃദ്ധരും റിട്ട. ജീവനക്കാരും മാത്രം താമസിക്കുന്ന സ്ഥലമാണ്‌ ഈ പ്രദേശങ്ങൾ