നടി ഷംന കാസിം ബ്ലാക്ക്‌മെയില്‍ ചെയ്ത കേസ്, മുഖ്യ പ്രതി പിടിയില്‍

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലെ മുഖ്യ പ്രതി ഷെരീഫിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് സ്വദേശിയായ ഷെരീഫിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം ഉണ്ടായിരുന്നു. ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതി അല്ലെങ്കിലും മറ്റ് നാല് പെണ്‍കുട്ടികള്‍ നല്‍കിയ കേസില്‍ മുഹമ്മദ് ഷെരീഫ് ആണ് മുഖ്യപ്രതി.

മുഹമ്മദ് ഷെരീഫ് ആണ് പെണ്‍കുട്ടികളെ പരസ്യം നല്‍കി വിളിച്ചുവരുത്തിയത്. ഒരു പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്നും മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ നാല് പ്രതികള്‍ക്കെതിരെയും മനുഷ്യക്കടത്തിനും കേസെടുത്തു.

അതിനിടെ, നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടണം ശ്രമിച്ച കേസില്‍ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ഷംനയുടെ വരാനായി അഭിനയിച്ച റഫീഖ് അടക്കം കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളുമായി പൊലീസ് മരടിലെ ഷംനയുടെ വീട്ടിലെത്തിച്ചെക്കും. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂരില്‍ നിന്നാണ് കണ്ടെടുത്തത്. ഷംന കേസിനൊപ്പം പ്രതികള്‍ക്കെതിരെ ഏഴു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി.