സഹോദരന്റെ സ്ഥാനമാണ് എനിക്ക് കാവ്യ തന്നിട്ടുള്ളത്, ഒരു വിഷമം വന്നാൽ കൂടെ നിൽക്കും- ഉണ്ണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

ഇപ്പോളിതാ കാവ്യയെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, വർഷങ്ങൾക്ക് മുൻപൊരു ഫോട്ടോഷൂട്ടിനിടയിലായിരുന്നു കാവ്യ മാധവനെ ആദ്യമായി കണ്ടത്. 8 വർഷം മുൻപായിരുന്നു ആ കൂടിക്കാഴ്ച. മേക്കപ്പ് ആർടിസ്റ്റായി കരിയർ തുടങ്ങിയ സമയമായിരുന്നു അത്. ഒരു മാഗസിന്റെ കവർ ഫോട്ടോഷൂട്ടായിരുന്നു അന്നത്തേത്. എല്ലാകാര്യങ്ങളും കൃത്യമായിരിക്കണമെന്ന് നിർബന്ധമുള്ളയാളാണ് കാവ്യ മാധവൻ. പെർഫെക്ഷന് അങ്ങേയറ്റം പരിഗണന നൽകുന്ന ക്യാരക്ടറാണ് കാവ്യയുടേത്.

ഒരു മൊട്ടുസൂചിയാണെങ്കിൽക്കൂടിയും അത് എടുത്ത സ്ഥലത്ത് തന്നെ വെക്കുന്നയാളാണ് കാവ്യ. ജീവിതത്തിൽ അത്രയേറെ കൃത്യത പുലർത്തുന്നയാളാണ്. എല്ലാകാര്യങ്ങളിലും ആ കൃത്യത നിലനിർത്താറുണ്ട്. കാവ്യയുടെ ആ സ്വഭാവം തനിക്കേറെയഷ്ടമാണെന്ന് ഉണ്ണി പറയുന്നു. മേക്കപ്പ് ചെയ്യുമ്പോഴും ഇതെല്ലാം കാവ്യ നോക്കും. പൊതുവെ മറ്റൊരാളെ കണ്ണെഴുതാനൊന്നും സമ്മതിക്കാറില്ലെങ്കിലും എന്നെ അതിന് സമ്മതിക്കാറുണ്ട്

കണ്ണെഴുതിയാൽ അത് പുറത്തേക്ക് മാറരുതെന്ന് നിർബന്ധമുണ്ട് കാവ്യയ്ക്ക്. ഒരിക്കൽ ഞാൻ കണ്ണെഴുതിയപ്പോൾ അതിഷ്ടമായിരുന്നു അതിന് ശേഷമായാണ് എന്നോട് മേക്കപ്പ് ചെയ്യാനായി പറഞ്ഞത്. സ്ഥിരമായി വിളിക്കാനും തുടങ്ങി. മുടിയിലും മുഖത്തുമെല്ലാം വ്യത്യസ്തതയുമായി ചെയ്ത ലുക്കുകളെല്ലാം ശ്രദ്ധേയമായിരുന്നു. കാവ്യയുമായുള്ള അടുപ്പം കൂടിയത് അതോടെയാണ്.

കാവ്യയുടെ കല്യാണത്തിന് ഒരുക്കാൻ വേണ്ടി മാത്രം വന്നതായിരുന്നില്ല ഞാൻ. എനിക്കൊരു സഹോദരന്റെയും കുടുംബാംഗത്തിന്റെയും സ്ഥാനമാണ് കാവ്യ തന്നത്. അവളുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ദിവസം അവളെ സുന്ദരിയാക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അവളുടെ ജീവിതത്തിൽ എന്ത് പ്രശ്‌നം വന്നാലും കൂടെ നിൽക്കും. അവളെന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. എപ്പോഴും നല്ലൊരു സുഹൃത്തായി ഞാൻ അവൾക്കൊപ്പമുണ്ടാവുമെന്നുമായിരുന്നു കാവ്യ പറഞ്ഞത്.