Home entertainment സൈബർ ആക്രമണങ്ങൾ വല്ലാതെ തളർത്തി, ഡിപ്രഷനായി, മരുന്നു കഴിക്കേണ്ട അവസ്ഥ വന്നു- മാലാ പാർവതി

സൈബർ ആക്രമണങ്ങൾ വല്ലാതെ തളർത്തി, ഡിപ്രഷനായി, മരുന്നു കഴിക്കേണ്ട അവസ്ഥ വന്നു- മാലാ പാർവതി

മലയാള സിനിമയിൽ വേറിട്ട അഭിനയശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് മാലാ പാർവതി. നടി എന്നതിനൊപ്പം ടെലിവിഷൻ അവതാരക, എഴുത്തുകാരി, ആക്ടിവിസ്റ്റ് എന്ന നിലയിലും മാലാ പാർവതി ശ്രദ്ധേയയാണ്. ഇപ്പോഴിതാ സിനിമയിലെ സ്ത്രീ സുരക്ഷയെ കുറിച്ചും താൻ നേരിട്ട സൈബർ ആക്രമണങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് മാലാ പാർവതി.

ആദ്യമായി സൈബർ ആക്രമണമുണ്ടായ സാഹചര്യത്തിൽ ഭയങ്കരമായി ഡിപ്രഷനിലേക്ക് വീണു പോയിരുന്നുവെന്നും താൻ അതിൽനിന്നും കരകയറാൻ മരുന്ന് വരെ കഴിച്ചിട്ടുണ്ടെന്നും താരം പറയുന്നു. പിന്നീട് ഞാൻ അതിൽ നിന്നൊക്കെ പുറത്തു വന്നു. കാരണം ഇങ്ങനെ നന്മ മാത്രം, സന്തോഷം മാത്രമായിട്ട് ജീവിതം ഇല്ല എന്നുള്ള തിരിച്ചറിവ് എനിക്ക് വളരെ കൃത്യമായിട്ട് ഉണ്ടായി എന്നും മാലാ പാർവതി പറയുന്നു. ഒ

ആദ്യമായി അങ്ങനെയൊരു സംഭവം നടന്ന സമയത്ത് എന്റെ വീട്ടിൽ മുഴുവൻ എന്റെ സുഹൃത്തുക്കളായിരുന്നു. 10-12 പേര് മുഴുവൻ സമയവും എന്റെ കൂടെ മുറിയിൽ തന്നെയുണ്ടായിരുന്നു. ഞങ്ങളതിനെ ഒരു തമാശയായിട്ട് നേരിടാനാണ് ശ്രമിച്ചത്. പക്ഷേ അവരില്ലാത്ത സമയങ്ങളിൽ ഞാൻ ഭയങ്കരമായി ഡിപ്രഷനിലേക്ക് വീണു പോകുമായിരുന്നു. മരുന്നു കഴിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. കുറേ നാൾ മരുന്നു കഴിച്ചു.

ഫാമിലിയിൽ ഒരിക്കലും ഇല്ലാത്തതരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടായി. ഞാൻ അങ്ങനെ കട്ടിലിൽ തന്നെ കിടക്കുകയാണെന്ന് അറിഞ്ഞിട്ട് മഹേഷ് നാരായണൻ വിളിച്ചിട്ട് പാർവതിചേച്ചി വേഗം എഴുന്നേറ്റ് ‘സീ യു സൂൺ’ എന്ന സിനിമയിൽ അഭിനയിക്കാൻ വാ എന്നു പറഞ്ഞത്. അന്ന് മരുന്നുകളെല്ലാം കഴിച്ച്‌ എന്റെ തല നേരെ നിൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു ഞാൻ.

പിന്നീട് ഞാൻ അതിൽ നിന്നൊക്കെ പുറത്തു വന്നു. കാരണം ഇങ്ങനെ നന്മ മാത്രം, സന്തോഷം മാത്രമായിട്ട് ജീവിതം ഇല്ല എന്നുള്ള തിരിച്ചറിവ് എനിക്ക് വളരെ കൃത്യമായിട്ട് ഉണ്ടായി. സന്തോഷം എങ്ങനെയെടുക്കുന്നോ അതുപോലെ തന്നെ സങ്കടങ്ങളും നെഗറ്റീവ് കാര്യങ്ങളും എടുക്കാൻ നമ്മുടെ മനസ്സിനെ തയാറാക്കി വച്ചാൽ ഭയങ്കര ഫ്രീഡം അനുഭവപ്പെടും.

ഞാനിപ്പോൾ ആ ഒരു മാനസികാവസ്ഥയിലാണ്. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്. ഇപ്പോൾ തട്ടിപ്പോയലും ഞാൻ ഹാപ്പിയാണ്. അത് ഒരു നെഗറ്റിവിറ്റിയിലോ നിരാശയിലോ പറയുന്നതല്ല. മരിച്ചാലും ഓകെയാണ്. മരിച്ചില്ലെങ്കിലും ഓകെയാണ്.