മലപ്പുറത്ത് പോക്‌സോ കേസ് ഇരയായ പെണ്‍കുട്ടിക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം

മലപ്പുറം പാണ്ടിക്കാട് പോക്‌സോ കേസ് ഇരയായ 17 വയസുകാരിയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ പെണ്‍കുട്ടിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി നേരത്തേ 2016ലും 2017ലും പീഡനത്തിന് ഇരയായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു.

13ാം വയസ് മുതല്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. പെണ്‍കുട്ടിയെ വീണ്ടും ബന്ധുക്കള്‍ക്ക് കൈമാറിയതിനു ശേഷമാണ് ഇപ്പോള്‍ മൂന്നാമതും ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചത്.