മാളവിക ജയറാമിന്‍റെ വിവാഹമോ… ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച്‌ താരപുത്രി

സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് ജയറാം – പാര്‍വതി ദമ്ബതിമാരുടെ പുത്രി മാളവിക ജയറാം. ഇപ്പോളിതാ താരത്തിന്റെ ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സന്തോഷത്തോടെ ഇരിക്കുകയാണ് മാളവിക. ഇത് ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്ന് സൂചിപ്പിച്ച്‌ കൊണ്ടാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് പേജുകളിലേക്ക് കൂടി ഇത് ഷെയര്‍ ചെയ്യപ്പെട്ടതോടെ മാളവികയുടെ വിവാഹമായോ എന്ന സംശയവും ആരാധകര്‍ക്ക് വന്നു.

 

View this post on Instagram

 

#tbt bridal shoot for @vedhikafashion Thank you @maithrisrikant 😘😘 #haldi #mehendi #vedhikabride PS: stay home, stay safe.

A post shared by Chakki (@malavika.jayaram) on

മകള്‍ ചക്കിക്ക് അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം ജയറാം വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിലെ ഭൂരിഭാഗം നടി നടന്മാരുടെയും മക്കള്‍ ഇന്നു സിനിമ മേഖലയിലെ സജീവ സാനിധ്യം ആണ് . എന്നാല്‍ അവരില്‍ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ് ചക്കി എന്ന് വിളിപ്പേരുള്ള ജയറാമിന്റെ മകള്‍ മാളവിക . എത്ര വൈകിയാലും താരപുത്രിമാരും പുത്രന്മാരുമൊക്കെ സിനിമയിലേക്ക് വരും. ബോളിവുഡിലും കോളിവുഡിലും മോളിവുഡിലുമെല്ലാം ഇപ്പോള്‍ ഇത് സര്‍വ്വസാധാരണമാണ്. ഇനി ഏതെങ്കിലും താരങ്ങളുടെ മക്കള്‍ വരാതെ ആയിട്ടുണ്ടെങ്കില്‍ ആരാധകര്‍ ചോദിച്ചുകൊണ്ടിരിയ്ക്കും.

ഇപ്പോള്‍ ഈ ചോദ്യം ഏറ്റവും കൂടുതല്‍ കേട്ട് കൊണ്ടിരിക്കുന്നത് ജയറാം ആണ് . ജയറാമിന്റെയും പാര്‍വ്വതിയുടെയും മകന്‍ കാളിദാസ് സിനിമയിലേക്ക് മടങ്ങി വന്നു. മകള്‍ ചക്കി എന്ന മാളവിക ഇനി എന്ന് അഭിനയിക്കും എന്നാണ് ആരാധകരുടെ ചോദ്യം. ചോദ്യത്തോട് ജയറാം പ്രതികരിക്കുന്നു.ചക്കിക്കിഷ്ടം അഭിനയം അല്ല. കളികളോടാണ്‌. കായികം തന്നെ അവൾക്ക് ഇഷ്ടം
പല അഭിമുഖത്തിലും ജയറാം ഈ ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്. മകള്‍ അഭിനയിക്കുമോ.. ഭാര്യ പാര്‍വ്വതി അഭിനയത്തിലേക്ക് മടങ്ങി വരുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ജയറാം പറഞ്ഞു.

മകള്‍ അഭിനയിക്കുമോ എന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. പക്ഷെ അവള്‍ക്ക് അഭിനയിക്കാന്‍ താത്പര്യമില്ല. കായിക മേഖലയിലാണ് കക്ഷിക്ക് താത്പര്യം. ലണ്ടനില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് കോഴ്സ് ചെയ്യുകയാണ് ഇപ്പോള്‍ ചക്കി – ജയറാം പറഞ്ഞു. പാര്‍വ്വതി ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്. ഞാന്‍ നിര്‍ബന്ധിച്ചിട്ടാണോ പാര്‍വ്വതി അഭിനയിക്കാത്തത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ മക്കളെ നന്നായി വളര്‍ത്തി വലുതാക്കുന്നത് വരെ വേറെ ഒരു പരിപാടിയ്ക്കുമില്ല എന്ന് പറഞ്ഞത് പാര്‍വ്വതി തന്നെയാണ്. നൂറ് ശതമാനം നല്ല വീട്ടമ്മയാണ് പാര്‍വ്വതി എന്ന ജയറാമിന്റെ അശ്വതി. മകനെയും മകളെയും നല്ല രീതിയില്‍ വളര്‍ത്തിയതിന്റെ മുഴുവന്‍ ക്രഡിറ്റും പാര്‍വ്വതിക്കുള്ളതാണെന്ന് ജയറാം പറയുന്നു