രാജുവേട്ടന്‍ നാട്ടിൽ എത്തിയേ, മാളവികയുടെ ഡാന്‍സ് വീഡിയോ വൈറലാകുന്നു

ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെട്ട ആടുജീവിതം സംഘം വെള്ളിയാഴ്ചയാണ് കേരളത്തിലെത്തിയത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് 14 ദിവസത്തെ ക്വാറന്റൈനിൽ പോയിരിക്കുകയാണ് താരങ്ങൾ. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് 52 പേരടങ്ങുന്ന ടീം നാട്ടിൽ തിരിച്ചെത്തിയത്. ആടുജീവിതം’സംഘം തിരിച്ചെത്തിയ സന്തോഷത്തിലാണ് മലയാള സിനിമാലോകം ഇപ്പോള്‍. യുവനടി മാളവിക മേനോന്‍ പങ്കുവച്ച ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.

രാജുവേട്ടന്‍ നാട്ടില്‍ എത്തിയതിന്റെ ആഘോഷം,’ എന്ന ക്യാപ്ഷനോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടുത്ത പൃഥ്വിരാജ് ആരാധികയാണ് താനെന്നും മാളവിക പോസ്റ്റില്‍ പറയുന്നു. പൃഥ്വിരാജ് അഭിനയിച്ച ‘ഉറുമി’യിലെ ‘ആരാന്നെ ആരാന്നെ എന്ന പാട്ടിനൊപ്പമാണ് മാളവിക ചുവട് വെച്ചിരിക്കുന്നത്.

‘916’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു.